'പൊരിച്ച മീന്‍ കഷണങ്ങള്‍ കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത്' ; WCC ക്കെതിരെ ഹരീഷ് പേരടി

ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥ യെസ് ഓര്‍ നോ എന്ന് പറയാതെ ആറു മാസം പൂജയ്ക്ക് വെക്കാന്‍ കാരണം കാരണമെന്താണ്
'പൊരിച്ച മീന്‍ കഷണങ്ങള്‍ കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത്' ; WCC ക്കെതിരെ ഹരീഷ് പേരടി

കൊച്ചി : വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. സംവിധായിക വിധു വിന്‍സെന്റിന്റെ രാജിയുമായി ബന്ധപ്പെട്ടാണ് ഹരീഷിന്റെ പ്രതികരണം.  സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പര്‍ ഗുരുതരമായ ആരോപണങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വെച്ചിട്ട് നേരത്തോട് നേരമാകുന്നു. കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവര്‍ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?

ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥ യെസ് ഓര്‍ നോ എന്ന് പറയാതെ ആറു മാസം പൂജയ്ക്ക് വെക്കാന്‍ കാരണം കാരണമെന്താണ് ?…പൊരിച്ച മീന്‍ കഷണങ്ങള്‍ നമുക്ക് കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവന്‍ നയിക്കുന്ന സംഘടനയിലും തുല്യ നീതിയില്‍ വിളമ്പാന്‍ പറ്റണം. ഹരീഷ് പേരടി ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

എന്താണ് wcc?…നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പര്‍ ഗുരുതരമായ ആരോപണങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രികള്‍ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു…കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവര്‍ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?…ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥ yes or no എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാന്‍ കാരണമെന്താണ് ?…പൊരിച്ച മീന്‍ കഷണങ്ങള്‍ നമുക്ക് കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവന്‍ നയിക്കുന്ന സംഘടനയിലും തുല്യ നീതിയില്‍ വിളമ്പാന്‍ പറ്റണം…നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട് …മറുപടി പറഞ്ഞേ പറ്റു…

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com