'തട്ടിപ്പും കിന്നാരവും ബാർ ഡാൻസുമുണ്ട്, ആഷിഖിന് സിനിമപിടിക്കാനുള്ള പണം യൂത്ത് കോൺ​ഗ്രസ് ബക്കറ്റ് പിരിവെടുത്ത് തരാം'

'തട്ടിപ്പും കിന്നാരവും ബാർ ഡാൻസുമുണ്ട്, ആഷിഖിന് സിനിമപിടിക്കാനുള്ള പണം യൂത്ത് കോൺ​ഗ്രസ് ബക്കറ്റ് പിരിവെടുത്ത് തരാം'

പിണറായി വിജയൻ സർക്കാരിന്റെ നാല് വർഷം സിനിമ ആക്കണമെന്നാണ് ആഷിഖ് അബുവിനോട് റിയാസ് ആവശ്യപ്പെട്ടത്

സംവിധായകൻ ആഷിഖ് അബുവിനെയും പിണറായി സർക്കാരിനേയും പരിഹസിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന  വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി. പിണറായി വിജയൻ സർക്കാരിന്റെ നാല് വർഷം സിനിമ ആക്കണമെന്നാണ് ആഷിഖ് അബുവിനോട് റിയാസ് ആവശ്യപ്പെട്ടത്.  കോമഡിയും കൊലപാതകവും തട്ടിപ്പും ബെല്ലി ഡാൻസുമെല്ലാം ഉണ്ടെന്നും എല്ലാ ചേരുവകളുമുള്ള ഒരു ഒന്നാന്തരം ബ്രഹ്മാണ്ഡ ചിത്രമായിരിക്കും എന്നുമാണ് റിയാസിന്റെ കുറിപ്പിൽ പറയുന്നത്. സിനിമ പിടിക്കാനുള്ള പണം യൂത്ത് കോൺ​ഗ്രസ് ബക്കറ്റ് പിരിവെടുത്ത് തരാമെന്നും കുറിക്കുന്നു.

റിയാസ് മുക്കോളിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളേ എനിക്ക് സഖാവ് (സംവിധായകൻ) ആഷിഖ് അബുവിനെ നേരിട്ട് പരിചയമില്ല അതുകൊണ്ട് ഈ പോസ്റ്റ് അദ്ദേഹം കാണും വരെ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു....

പ്രിയപ്പെട്ട ആഷിഖ് അബൂ...പിണറായി സഖാവിന്റെ 4 വർഷത്തെ ഭരണം താങ്കളൊരു സിനിമയാക്കണം എന്നഭ്യർഥിക്കുന്നു. താങ്കളത് ചെയ്താൽ അതൊരു ഗംഭീര വിജയമായിരിക്കും എന്ന് തീർച്ച. എല്ലാ ചേരുവകളുമുള്ള ഒരു ഒന്നാന്തരം ബ്രഹ്മാണ്ഡ ചിത്രം...

ആവശ്യത്തിലധികം കോമഡിയുണ്ട്...ഇഷ്ടം പോലെ കൊലപാതകങ്ങളുണ്ട്...ദാനധർമങ്ങളുണ്ട്...പാട്ടും കത്തിക്കുത്തുമുണ്ട്...ബെല്ലി ഡാൻസുണ്ട്....പ്രളയമുണ്ട് പ്രളയ ഫണ്ട് തട്ടിപ്പുമുണ്ട്...കിന്നാരമുണ്ട്...അറബിയെ പറ്റിക്കലും,ബാർ ഡാൻസും,അവിഹിതവും,അനാഥത്വവും,

മുബൈ മുത്തശ്ശനും തുടങ്ങി ഡിഎൻഎ ടെസ്റ്റ് വരെ ഉണ്ട്....

കുടുംബ സ്നേഹമുണ്ട് , തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയ പിആർ ഉം അവാർഡുമുണ്ട്...കാണാതാകലുണ്ട്...സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ, അതിരാത്രം എന്നീ സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള സ്വർണക്കള്ളക്കടത്തുമുണ്ട്

പിന്നെ...മണ്ണ്,പെണ്ണ്,മണൽ,ഡാറ്റ, ഹെലികോപടർ,അബ്കാരി etc...etc...etc....അങ്ങനെ മാഫിയയുടെ പല രൂപങ്ങളുണ്ട്....

ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പരിവെട്ടവുമുണ്ട് (പ്രളയബാധിതരുടെ, പിഎസ്സി ഉദ്യോഗാർത്ഥികളുടെ, രോഗികളുടെ, മത്സ്യതൊഴിലാളികളുടെ....അങ്ങനെ അനേകായിരങ്ങളുടെ )

ഇത് ഗൗരവം ചോരാതെ ചെയ്യാൻ കഴിയുന്ന ഒരാളേ ഇന്ന് മലയാളത്തിലൊള്ളു അത് താങ്കളാണ്. താങ്കൾ ചെയ്താലേ ഒരു പഞ്ച് കിട്ടുവൊള്ളു...

ഇനി പണമില്ലാത്തതോ, പ്രൊഡ്യൂസറെ കിട്ടാത്തതോ ആയ വല്ല പ്രശ്നവുമുണ്ടെങ്കിൽ അതിന് പരിഹാരം ഞങ്ങളുണ്ടാക്കും. യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പാട്ട കിലുക്കിയോ ബക്കറ്റ് പിരിവെടുത്തോ ആഷിഖിന് സിനിമ പിടിക്കാൻ 500 രൂപ ചാലഞ്ച് നടത്തിയോ ഞങ്ങൾ പണം കണ്ടെത്തി തരാം. താങ്കൾ ഇതിനു തയ്യാറാവുമെന്ന പ്രതീക്ഷയോടെ...

റിയാസ് മുക്കോളി,

വൈസ് പ്രസിഡന്റ്

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com