ഇത് അഞ്ചാം വാര്‍ഷിക സ്‌പെഷ്യല്‍;  ബാഹുബലിയിലെ ആരും കാണാത്ത ചിത്രം പങ്കുവെച്ച് പ്രഭാസ്

ബാഹുബലി ദി ബിഗിനിങ്ങിന്റെ അഞ്ചാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്
ഇത് അഞ്ചാം വാര്‍ഷിക സ്‌പെഷ്യല്‍;  ബാഹുബലിയിലെ ആരും കാണാത്ത ചിത്രം പങ്കുവെച്ച് പ്രഭാസ്

ന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ അഞ്ചാം വര്‍ഷം ആഘോഷമാക്കി സൂപ്പര്‍താരം പ്രഭാസ്. സിനിമയിലെ ഇതുവരെ കാണാത്ത ഫോട്ടോയാണ് സ്‌പെഷ്യല്‍ ഡേയില്‍ താരം ആരാധകര്‍ക്കായി സമ്മാനിച്ചത്. കുതിരപ്പുറത്തേറി വരുന്ന പ്രഭാസിനെയാണ് ചിത്രത്തില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്.

അത്ഭുതം സൃഷ്ടിച്ച ടീമിന് വേണ്ടി എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആദ്യ ഭാഗമായ ബാഹുബലി ദി ബിഗിനിങ്ങിന്റെ അഞ്ചാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്. കൂടാതെ ചിത്രത്തിലെ രംഗങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള വിഡിയോയും പ്രഭാസ് പങ്കുവെച്ചിട്ടുണ്ട്. ഫീലിങ് നൊസ്റ്റാള്‍ജിക് എന്ന അടിക്കുറിപ്പിലാണ് വിഡിയോ. ചിത്രത്തിന്റെ മൂന്നാം ഭാഗം കൂടി വേണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prabhas (@actorprabhas) on

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ലോകവ്യാപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം വമ്പന്‍ വിജയമായിരുന്നു. ഇതിന് പിന്നാലെ ബാഹുബലിയുടെ രണ്ടാം ഭാഗവും റിലീസ് ചെയ്തു. 2017 ല്‍ പുറത്തിറങ്ങിയ ചിത്രം 1810 കോടിയാണ് വാരിയത്. ആദ്യ ഭാഗം 685 കോടിയും നേടി.  പ്രഭാസിനെ കൂടാതെ റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണ എന്നിവരാണ് അഭിനയിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prabhas (@actorprabhas) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com