രണ്ട് വെച്ചൂർ പശു, ഒരു ആട്, നാടൻ കോഴി, മീൻ പിന്നെ കുറെ പച്ചക്കറികളും; കൃഷിയിലേക്ക് തിരിഞ്ഞ് ജോജുവും, ചിത്രങ്ങളും വിഡിയോയും 

തിരക്കഥാകൃത്ത് സജീവ് പാഴൂരാണ് തനിക്ക് പ്രചോദനമേകിയതെന്നും നടൻ പറഞ്ഞു
രണ്ട് വെച്ചൂർ പശു, ഒരു ആട്, നാടൻ കോഴി, മീൻ പിന്നെ കുറെ പച്ചക്കറികളും; കൃഷിയിലേക്ക് തിരിഞ്ഞ് ജോജുവും, ചിത്രങ്ങളും വിഡിയോയും 

ലോക്ക്ഡൗൺ കാലത്തെ ഓഴിവുസമയം കൃഷിക്കായി മാറ്റിവച്ചവർ ഏറെയാണ്. ഇക്കൂട്ടിൽ ഇതാ ഒരു സിനിമാതാരവും ഉണ്ട്. നടൻ ജോജു ജോർജ്ജാണ് സിനിമാത്തിരക്കുകൾ വിട്ട്‌ ഓഴിവുസമയം കിട്ടിയപ്പോൾ അത് കൃഷിക്കായി വിനിയോ​ഗിച്ചത്. കൃഷിയുടെ ചില ചിത്രങ്ങളും വിഡിയോയും ഷെയർ ചെയ്താണ് നടൻ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്. 

രണ്ട് വെച്ചൂർ പശു, ഒരു ആട്, നാടൻ കോഴി, മീൻ പിന്നെ കുറെ പച്ചക്കറികളുമുണ്ടെന്ന് ജോജു. തിരക്കഥാകൃത്ത് സജീവ് പാഴൂരാണ് തനിക്ക് പ്രചോദനമേകിയതെന്നും അദ്ദേഹത്തിന്റെ വീട്ടിൽ ഭംഗിയുള്ള പച്ചക്കറിത്തോട്ടമുണ്ടെന്നും പച്ചക്കറികളോ മീനോ ഒന്നും പുറമെ നിന്നും വാങ്ങാറില്ലെന്നും ജോജു പറയുന്നു. ഇതൊരു തുടക്കമാണെന്നും താരം കൂട്ടിച്ചേർത്തു. 

കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമൊക്കെ വിഷമില്ലാത്ത നല്ല ഭക്ഷണം കഴിക്കാമല്ലോയെന്ന പ്രതീക്ഷയും ജോജു പങ്കുവച്ചു. ഏവരും ഇതു പിൻതുടരണമെന്നാണ് നടൻ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com