അനുപം ഖേറിന്റെ അമ്മയ്ക്കും സഹോദരനും കോവിഡ്; താരത്തിന്റെ പരിശോധന ഫലം നെഗറ്റീവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2020 12:17 PM  |  

Last Updated: 12th July 2020 12:17 PM  |   A+A-   |  

anupam

 

ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ അമ്മ ധുലരിക്കും സഹോദരന്‍ രാജുവിനും കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. എന്നാല്‍ താരത്തിന്റെ പരിശോധന ഫലം നെഗറ്റീവാണ്.

അമ്മയ്ക്കും സഹോദരനും കൂടാതെ സഹോദരന്റെ ഭാര്യയ്ക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ധുലരിയെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുപം ഖേറിന്റെ സഹോരനും കുടുംബവും അവരുടെ വീടിനുള്ളില്‍ തന്നെ ക്വാറന്റീനിലാണ്.

അമ്മയ്ക്ക് വിശപ്പില്ലാത്തതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കൊറോണ പോസിറ്റീവാണെന്ന് അറിഞ്ഞത്. അമ്മയ്‌ക്കൊപ്പം താമസിക്കുന്ന സഹോദരനും താനും പരിശോധന നടത്തി. രാജീവിന് രോഗം സ്ഥിരീകരിക്കുകയും തന്റെ ഫലം നെഗറ്റീവ് ആവുകയുമായിരുന്നു- ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയില്‍ താരം പറഞ്ഞു. പ്രായമായവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്നലെ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചിരുന്നു.