കുറച്ച് തട്ടിപ്പും കുറേ സ്‌നേഹവും! പുതിയ വീട്ടിലേക്ക് മാറി; കുഞ്ഞ് സന്തോഷം പങ്കുവച്ച് നമിത

ഒരു കുഞ്ഞ് സന്തോഷം എന്നാണ് ഈ നേട്ടത്തെ നമിത വിശേഷിപ്പിച്ചത്
 കുറച്ച് തട്ടിപ്പും കുറേ സ്‌നേഹവും! പുതിയ വീട്ടിലേക്ക് മാറി; കുഞ്ഞ് സന്തോഷം പങ്കുവച്ച് നമിത

പുതിയ വീട്ടിലേക്ക് താമസം മാറിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ മലയാളികളുടെ പ്രിയനായിക നമിത പ്രമോദ്. പുതിയ വീട്ടിൽ നിന്ന് മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം സന്തോഷവാർത്ത അറിയിച്ചത്. ഒരു കുഞ്ഞ് സന്തോഷം എന്നാണ് ഈ നേട്ടത്തെ നമിത വിശേഷിപ്പിച്ചത്.

"ഒത്തിരി സ്‌നേഹവും സ്വപ്‌നവും സമാധാനവും ഓർമ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം. കുറച്ച് തട്ടിപ്പും കുറേ സ്‌നേഹവും! പുതിയ വീട്ടിലേക്ക് മാറി. ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണം...", ചിത്രങ്ങൾക്കൊപ്പം നമിത കുറിച്ചു.

കേരള സാരിയിൽ സിംപിൾ ലുക്കിലാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ കഴിയുക. വീട്ടിലെ സ്വീകരണമുറിയിലും അടുക്കളയിലും നിന്ന് പകർത്തിയ ചിത്രങ്ങളാണ് ഇവ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com