സീരിയൽ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു; ഷൂട്ടിങ്​ നിർത്തി, സഹ​താരങ്ങൾക്ക് പരിശോധന

മുംബൈ ഫിലിം സിറ്റിയിൽ നടന്നുകൊണ്ടിരുന്ന സീരിയലിന്റെ ഷൂട്ടിങ്​ നിർത്തിവെച്ചു
സീരിയൽ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു; ഷൂട്ടിങ്​ നിർത്തി, സഹ​താരങ്ങൾക്ക് പരിശോധന

ന്യൂഡൽഹി: ഹിന്ദി സീരിയൽ നടൻ പാർഥ്​ സംതാന്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഏക്​ത കപൂർ നിർമ്മിക്കുന്ന കസൗട്ടി സിന്ദഗി കേ 2 എന്ന പുതിയ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കേയാണ്​ വൈറസ് ബാധ സ്​ഥിരീകരിച്ചത്​. പരിശോധനാഫലം ലഭിച്ചതിന് പിന്നാലെ മുംബൈ ഫിലിം സിറ്റിയിൽ നടന്നുകൊണ്ടിരുന്ന സീരിയലിന്റെ ഷൂട്ടിങ്​ നിർത്തിവെച്ചു.

സഹതാരങ്ങളോടും അണിയറ പ്രവർത്തകരോടും കോവിഡ്​ പരിശോധനക്ക്​ വിധേയമാകാൻ നിർദേശിച്ചിട്ടുണ്ട്. കസൗട്ടി സിന്ദഗി കേ 2വിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​ പാർഥ്​ ആണ്​. കഴിഞ്ഞമാസം ഷൂട്ടിങ്​ തുടങ്ങിയതോടെ ഹൈദരാബാദിൽനിന്ന്​ മുംബൈയിൽ എത്തിയതായിരുന്നു താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com