എനിക്ക് നിന്നെ ഇങ്ങനെ ഓര്‍മിക്കാനാണ് ഇഷ്ടം, സുശാന്തിനൊപ്പമുള്ള ഡാന്‍സ് വിഡിയോ പങ്കുവെച്ച് സ്വാസ്തിക

സുശാന്തിനൊപ്പം സ്വാസ്തിക ഡാന്‍സ് ചെയ്യുന്നതാണ് വിഡിയോയില്‍
എനിക്ക് നിന്നെ ഇങ്ങനെ ഓര്‍മിക്കാനാണ് ഇഷ്ടം, സുശാന്തിനൊപ്പമുള്ള ഡാന്‍സ് വിഡിയോ പങ്കുവെച്ച് സ്വാസ്തിക

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ തീര്‍ത്ത ആഘാതത്തില്‍ താരത്തിന്റെ പ്രിയപ്പെട്ടവരാരും പുറത്തുകടന്നിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടി സ്വാസ്തിക മുഖര്‍ജി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോ ആണ്. സുശാന്തിന്റെ അവസാന ചിത്രം ദില്‍ ബേചാരയുടെ അണിയറ ദൃശ്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സുശാന്തിനൊപ്പം സ്വാസ്തിക ഡാന്‍സ് ചെയ്യുന്നതാണ് വിഡിയോയില്‍. പഴയ ബോളിവുഡ് ഗാനത്തിനൊപ്പമാണ് ഇരുവരുടേയും ഡാന്‍സ്. സല്‍സ ഡാന്‍സിന് സമാനമായി മനോഹരമായാണ് സുശാന്തും സ്വാസ്തികയും ചുവടുവെക്കുന്നത്. ഹൃദയഭേതകമായ കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

സഞ്ജനയ്‌ക്കൊപ്പം അവന്‍ ആദ്യം ഡാന്‍സ് ചെയ്തു. അതിന് ശേഷമാണ് എനിക്കൊപ്പം ഡാന്‍സ് ചെയ്തത്. സുശാന്തിനെ ഇങ്ങനെ ഓര്‍മിക്കാനാണ് എനിക്ക് എന്നും ഇഷ്ടം. നക്ഷത്രങ്ങള്‍ക്കൊപ്പം നൃത്തം ചെയ്തുകൊണ്ടിരിക്കൂ ബോയ്. എന്നും ഞാന്‍ ഇത് ഓര്‍മയില്‍ സൂക്ഷിക്കും- എന്ന കുറിപ്പിലാണ് സ്വാസ്തിക വിഡിയോ പങ്കുവെച്ചത്. ദില്‍ ബേചാരയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ആരാധകര്‍ ഏറ്റെടുക്കുകയാണ് സുശാന്തിന്റെ വിഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com