'കുഞ്ചാക്കോ ബോബൻ അല്ലേ? ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ്'; തമാശയൊരുക്കി താരങ്ങളുടെ ഫോൺവിളി

ഈ ചങ്ങാതിയെ ഒരിക്കലും നന്നാക്കാനൊക്കില്ലെന്ന് ചാക്കോച്ചൻ
'കുഞ്ചാക്കോ ബോബൻ അല്ലേ? ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ്'; തമാശയൊരുക്കി താരങ്ങളുടെ ഫോൺവിളി

കോവിഡ് വ്യാപനത്തെതുടർന്ന് സിനിമകളും ഷൂട്ടിങ്ങും മുടങ്ങിയതോടെ തിരക്കുകൾ വിട്ട് വീട്ടിൽ കുടുംബത്തോടൊപ്പം സമയം ചിലവിടുകയാണ് താരങ്ങൾ.   ഒഴിവു സമയം ചിലവിടാൻ പല മാർ​ഗ്​ഗങ്ങളാണ് ഇവർ കണ്ടെത്തുന്നതും. ചിലർ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായപ്പോൾ മറ്റുചിലർ യൂട്യൂബ് ചാനലുമായി രം​ഗത്തെത്തി. മറ്റുചിലരാകട്ടെ ഓർമ്മകളും സൗഹൃദവുമൊക്കെ പുതുക്കുകയാണ്. ഇക്കൂട്ടത്തിലാണ് നടൻ ജയസൂര്യയുടെ പുതിയ കുറിപ്പ് വൈറലാകുന്നത്.

പ്രിയപ്പെട്ട സുഹൃത്തും നടനുമായ കുഞ്ചാക്കോ ബോബനെ ഫോൺ വിളിക്കുന്ന രം​ഗമാണ് രസകരമായി ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്.

“ഹലോ….പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ ??…. എന്നെ ഓർമ്മയുണ്ടോ ??…. ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ് ഹേ….മനസിലായില്ലേ ..???,” എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിന് ജയസൂര്യ നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ഇതിന് മറുപടിയുമായി ചാക്കോച്ചനും രംഗത്തെത്തി. ജയസൂര്യയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച ചാക്കോച്ചൻ 'ഈ ചങ്ങാതിയെ ഒരിക്കലും നന്നാക്കാനൊക്കില്ല' എന്നാണ് കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com