മസ്തിഷ്‌കജ്വരം മൂര്‍ച്ഛിച്ചു ; പി ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍

സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലചന്ദ്രനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റി
മസ്തിഷ്‌കജ്വരം മൂര്‍ച്ഛിച്ചു ; പി ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍

കോട്ടയം : പ്രശസ്ത സിനിമാ-നാടക നടനും സംവിധായകനും അധ്യാപകനുമായ പി ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍.  മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലചന്ദ്രനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റി.

നാടക-സിനിമാ സംവിധായകന്‍, നാടക രചയിതാവ്, അധ്യാപകന്‍, അഭിനേതാവ്, നിരൂപകന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി  അവാര്‍!ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം നേടിയ' ഇവന്‍ മേഘരൂപന്‍' പി ബാലചന്ദ്രന്‍ എഴുതി സംവിധാനം ചെയ്തു. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

കഴിഞ്ഞ തവണ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ടി കെ രാജീവ് കുമാര്‍ ചിത്രം കോളാമ്പിയിലാണ് പി ബാലചന്ദ്രന്‍ അവസാനമായി അഭിനയിച്ചത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com