വിവേക് ഒബ്റോയ്ക്ക് പകരം റഹ്മാൻ; തെലുങ്ക് ലൂസിഫറിൽ ബോബി ആകാൻ പ്രിയതാരം

തെലുങ്ക് ലൂസിഫറിൽ നായകവേഷത്തിൽ എത്തുന്നത് ചിരഞ്ജീവിയാണ്
വിവേക് ഒബ്റോയ്ക്ക് പകരം റഹ്മാൻ; തെലുങ്ക് ലൂസിഫറിൽ ബോബി ആകാൻ പ്രിയതാരം

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ലൂസിഫർ തെലുങ്കില‌െത്തുമ്പോൾ വില്ലൻ വേഷത്തിൽ എത്തുക മലയാളത്തിന്റെ പ്രിയതാരം റഹ്മാൻ. ലൂസിഫറിൽ ബോളിവു‍ഡ് നടൻ വിവേക് ഒബ്റോയ് അഭിനയിച്ച വില്ലൻ കഥാപാത്രമായ ‘ബോബി’യെ റഹ്മാൻ അവതരിപ്പിക്കും. തെലുങ്ക് ലൂസിഫറിൽ നായകവേഷത്തിൽ എത്തുന്നത് ചിരഞ്ജീവിയാണ്. സിനിമ സംബന്ധിച്ചുള്ള ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ ഓ​ഗസ്റ്റിൽ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

വില്ലൻ വേഷത്തിൽ അഭിനയിക്കാൻ വിവേക് ഒബ്റോയിയെതന്നെ ആദ്യം സമീപിച്ചെങ്കിലും അദ്ദേഹം വിസ്സമ്മതം അറിയിച്ചതോടെയാണ് കഥാപാത്രമാകാൻ റഹ്മാന് നറുക്കുവീണത്. സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായ പ്രിയദർശിനി രാംദാസ് ആയി സുഹാസിനി എത്തുമെന്നും റിപ്പോർട്ടോകളുണ്ട്. മലയാളത്തിൽ മഞ്ജു വാര്യർ ചെയ്ത കഥാപാത്രമാണിത്. അതേസമയം ടൊവിനോ, ഇന്ദ്രജിത്ത് എന്നിവരുടെ കഥാപാത്രങ്ങൾ തെലുങ്കിൽ ആര് അവതരിപ്പിക്കും എന്നകാര്യത്തിൽ വ്യക്തതയായിട്ടില്ല.

കോവിഡ് ഭീതിയൊഴിഞ്ഞാൽ സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ തുടങ്ങാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ മകൻ രാം ചരൺ ആണ് ചിത്രം നിർമ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com