പ്രണവിന് ജന്മദിനാശംസ നേരാതിരുന്നതിന് കാരണമുണ്ട്, ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി കല്യാണി 

പ്രണവിന് വൈകിയ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് കല്യാണി
പ്രണവിന് ജന്മദിനാശംസ നേരാതിരുന്നതിന് കാരണമുണ്ട്, ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി കല്യാണി 

ക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നടൻ പ്രണവ് മോഹൻലാലിന്റെ ജന്മദിനം. മകന്റെ പിറന്നാളിന് ആശംസയുമായി മോഹൻലാലും എത്തിയിരുന്നു. ആരാധകരടക്കം നിരവധിപ്പേരാണ് പ്രണവിന് പിറന്നാൾ മം​ഗളങ്ങൾ അറിയിച്ചത്. എന്നാൽ ഇതിനിടയിലും പ്രണവിന്റെ ഏറ്റവും അടുത്ത ഒരാൾ ആശംസ കുറിക്കാതിരുന്നതാണ് ശ്രദ്ധിക്കപ്പെട്ടത്. മറ്റാരുമല്ല കളിക്കൂട്ടുകാരിയും നടിയുമായ കല്യാണി പ്രിയദർശൻ.

ഇപ്പോഴിതാ, പ്രണവിന് വൈകിയ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് കല്യാണി. പ്രണവിന് ആശംസകൾ നേരുന്നില്ലേ എന്നു ചോദിക്കുന്നവർക്കുള്ള മറുപടിയുമായാണ് കല്യാണിയുടെ ആശംസ എത്തിയത്. പ്രണവ് സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെന്ന് തനിക്കറിയാമെന്നും അതുകൊണ്ടുതന്നെ തന്റെ പോസ്റ്റ് കാണാൻ സാധ്യതയില്ലെന്നും കല്യാണി കുറിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് പ്രണവിനെ വിഷ് ചെയ്യാത്തത് എന്നു നിരന്തരം ചോദിക്കുന്നവർ അറിയാനാണ് ഇതെന്നും താരം കുറിച്ചു. "ഞാൻ നിനക്ക് ആശംസകൾ നേർന്നിട്ടുണ്ടെന്ന് അറിയാൻ. ജന്മദിനാശംസകൾ", കല്യാണി കുറിച്ചു.

പ്രണവിനൊപ്പമുള്ള ഒരു ബാല്യകാല ചിത്രമാണ് കല്യാണി പങ്കുവച്ചത്. "നീ ഈ ചിത്രത്തിലുള്ളതിനേക്കാൾ ഏറെ വലുതായി. പക്ഷേ നീ വളരെ കൂൾ ആണെന്ന് ഞങ്ങൾ കുട്ടികൾ കരുതിയിരുന്ന കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാമെന്ന് കരുതി. ദൗർഭാ​ഗ്യവശാൽ ഇത്രയും വർഷം കൊണ്ട് നമ്മൾ ഏറെ അറിവുള്ളവരായി മാറി. നിന്നെ വീണ്ടും സെറ്റിൽ കാണാൻ കാത്തിരിക്കാൻ വയ്യ", ചിത്രത്തോടൊപ്പം കല്യാണി കുറിച്ചതിങ്ങനെ.

കല്യാണിയും പ്രണവും വെള്ളിത്തിരയിൽ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലും ഇരുവരും ജോഡികളായി അഭിനയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com