മമ്മൂക്കയുടെ അതേ ഷർട്ടുകൾ, ഇപ്പോ കാറും; 'ഫാൻ ബോയ്' എന്ന് സ്വയം വിശേഷിപ്പിച്ച് കുഞ്ചാക്കോ ബോബൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2020 03:19 PM  |  

Last Updated: 17th July 2020 03:19 PM  |   A+A-   |  

kunchako_mammookka

 

ലയാള സിനിമാപ്രേമികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ വാങ്ങിയ പുതിയ കാർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. മിനി കൂപ്പറിന്റെ സ്പെഷ്യൽ എഡിഷനാണ് ചാക്കോച്ചൻ സ്വന്തമാക്കിയത്. അറുപതു വർഷ എംബ്ലവും പ്രത്യേക സവിശേഷതകളുമായി എത്തിയ കാറാണ് ഇത്.

ഇപ്പോഴിതാ കാറുമായി ബന്ധപ്പെട്ട മറ്റൊരു പ്രത്യേകതയാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കാർപ്രേമികളായ മലയാളതാരങ്ങളിൽ ഏറ്റവുമധികം കേൾക്കുന്ന പേരുകളിലൊന്നായ മമ്മൂട്ടിയുമായ‌ുള്ള ഒരു താരതമ്യമാണ് ഇത്. മമ്മൂട്ടിയും താനും ഒരേ തരം വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്നതിന്റെയും രണ്ടുപേരുടെയും മിനി കൂപ്പർ കാറുകളുടെയും ചിത്രങ്ങൾ ചേർത്തുവച്ച മീം ആണ് ചാക്കോച്ചൻ പങ്കുവച്ചത്. ഒരു ആരാധകന്റെ യാദൃശ്ചികവും മനപ്പൂർവമല്ലാത്തതുമായ മുന്നേറ്റമാണിതെന്നാണ് ചാക്കോച്ചൻ ഇതിനെ വിശേഷിപ്പിച്ചത്.

ചുവപ്പും പച്ചയും നിറമുള്ള ഒരേപോലത്തെ വസ്ത്രങ്ങൾ ധരിച്ച മമ്മൂക്കയുടെയും ചാക്കോച്ചന്റെയും ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ. മമ്മൂട്ടിയുടെ കെഎൽ 36 ഡി 369 നമ്പറിലുള്ള മിനി കൂപ്പറിന്റെയും ചാക്കോച്ചന്റെ പുതിയ  മിനി കൂപ്പറിന്റേയും ചിത്രങ്ങളും കാണാം.ലോകത്ത് 3000 അറുപത് വർഷ സ്പെഷ്യൽ എ‍ഡിഷനുകൾ പുറത്തിറക്കിയതിൽ 20 എണ്ണമാണ് ഇന്ത്യയ്ക്കായി അനുവദിച്ചത്, കേരളത്തിന് ലഭിച്ചത് 4 എണ്ണം മാത്രം. അവയിൽ ഒന്നാണ് ചാക്കോച്ചൻ സ്വന്തം ഗ്യാരേജിൽ എത്തിച്ചത്.

 

 
 
 
 
 
 
 
 
 
 
 
 
 

The Unintentional & Coincidental FanBoy saga

A post shared by Kunchacko Boban (@kunchacks) on