'ആലിയ, രണ്‍ബീര്‍, ഇവരേക്കാള്‍ മികച്ച അഭിനേതാക്കളെ എനിക്ക് കാണിച്ചുതരൂ'; ചോദ്യവുമായി സംവിധായകന്‍; ലിസ്റ്റ് നിരത്തി സോഷ്യല്‍ മീഡിയ

ബല്‍ക്കിക്ക് മറുപടിയുമായി സംവിധായകന്‍ ശേഖര്‍ കപൂര്‍ രംഗത്തെത്തി
'ആലിയ, രണ്‍ബീര്‍, ഇവരേക്കാള്‍ മികച്ച അഭിനേതാക്കളെ എനിക്ക് കാണിച്ചുതരൂ'; ചോദ്യവുമായി സംവിധായകന്‍; ലിസ്റ്റ് നിരത്തി സോഷ്യല്‍ മീഡിയ

ബോളിവുഡിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് നെപ്പോട്ടിസം. താരസന്തതികളെ അനുകൂലിച്ചും വിമര്‍ശിച്ചും ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് സംവിധായകന്‍ ആര്‍ ബല്‍കിയുടെ വാക്കുകളാണ്. നടി ആലിയ ബട്ടിനേക്കാളും നടന്‍ രണ്‍ബീര്‍ കപൂറിനേക്കാളും മികച്ച അഭിനേതാക്കളെ തനിക്ക് കാണിച്ചു തരാനാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തിന് ഉത്തരമായി മികച്ച നടന്മാരുടേയും നടിമാരുടേയും ലിസ്റ്റുകള്‍ നിറയുകയാണ്.

സ്റ്റാര്‍ കിഡിസിന് അന്യായമായി വലിയരീതിയിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കല്‍ക്കി സമ്മതിക്കുന്നുണ്ട്. എന്നാല്‍ അതില്‍ ചില ഗുണവും ദോഷവുമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്നാണ് ആലിയയേക്കാളും രണ്‍ബീറിനേക്കാളും മികച്ച അഭിനേതാവിനെ കാണിച്ചുതരാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള അന്യായങ്ങള്‍ കാണിക്കുന്നവരില്‍ ചിലര്‍ മികച്ച അഭിനേതാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ബല്‍ക്കിക്ക് മറുപടിയുമായി സംവിധായകന്‍ ശേഖര്‍ കപൂര്‍ രംഗത്തെത്തി. ബല്‍ക്കിയെ താന്‍ ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കഴിഞ്ഞ രാത്രിയില്‍ ഞാന്‍ വീണ്ടും കായ് പോ ഛേ കണ്ടെന്നും മൂന്ന് നടന്മാരുടേയും പ്രകടനം മികച്ചതായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. സുശാന്ത് സിങ്ങ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമാണ് അത്. രാജ്കുമാര്‍് റാവു, അമിത് സാദ് എന്നിവരാണ് മറ്റ് പ്രധാന വേഷത്തില്‍ എത്തിയത്. തുടര്‍ന്ന് ബോളിവുഡിലെ മികച്ച അഭിനേതാക്കളുടെ നീണ്ട ലിസ്റ്റും അദ്ദേഹം പങ്കുവെച്ചു. മികച്ച അഭിനേതാക്കള്‍ തീയെറ്ററില്‍ നിന്നാണ് വരുന്നത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നസീര്‍, ഷബ്‌ന, സതീഷ് കൗഷിക്. സീമ ബിസ്വാസ്, തുടങ്ങിയവരുടെ പേരുകളാണ് ശേഖര്‍ കുറിച്ചിരിക്കുന്നത്.

അതിനൊപ്പം നിരവധി പ്രേക്ഷകരും മറുപടിയുമായി എത്തി. രാജ്കുമാര്‍, വിക്രാന്ത്, വിക്കി തുടങ്ങിയവര്‍ രണ്‍ബീറിനേക്കാള്‍ മികച്ചതാണെന്നാണ് അവര്‍ പറയുന്നത്. ഭൂമി, രാധിക ആപ്‌തെ, സ്വര ഭാസ്‌കര്‍, രിച്ച തുടങ്ങിവരെ ആലിയയേക്കാള്‍ മികച്ച നടിമാരാണെന്നും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com