പേസ്റ്റൽ ലഹങ്കയിൽ മനോഹരിയായി ഷംന കാസിം; ശ്രദ്ധനേടി ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

ക്ലാസിക് സ്റ്റൈലിലുള്ള നെറ്റിച്ചുട്ടിയും കമ്മലുമാണ് പ്രധാന ആക്സസറീസ്
പേസ്റ്റൽ ലഹങ്കയിൽ മനോഹരിയായി ഷംന കാസിം; ശ്രദ്ധനേടി ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

ടി ഷംന കാസിമിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ലെഹങ്ക ധരിച്ചുള്ള ചിത്രങ്ങളിൽ അതിമനോഹരിയാണ് നടി. ചിത്രങ്ങൾ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ഷംന പങ്കുവച്ചത്. 

സ്ലീവ്ലെസ് ടോപ്പും സ്കേർട്ടിലെ ഫ്ലോറൽ എബ്രോയിഡറിയുമാണ് ലെഹങ്കയുടെ ഹൈലൈറ്റ്. ഷീർ തുണികൊണ്ടുള്ള മനോഹരമായ ദുപ്പട്ടയും ഏറെ ആകർഷകമാണ്. 

ക്ലാസിക് സ്റ്റൈലിലുള്ള നെറ്റിച്ചുട്ടിയും കമ്മലുമാണ് പ്രധാന ആക്സസറീസ്. ഇതോടൊപ്പം ബ്രേസ്‌ലറ്റും മോതിരങ്ങളും ഉപയോഗിച്ചിട്ടുണ്ട്.ഷിപ്പാലിയും അഭിഷേകും ചേർന്നാണ് ഈ മനോഹരമായ ലെഹങ്ക ഡിസൈൻ ചെയ്തത്. പ്രിയങ്ക സഹജനന്ദയാണ് സ്റ്റൈലിസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com