'വിവാഹാലോചനകൾ വരുന്നുണ്ട്, നല്ല വാർത്തകൾ ഉണ്ടാകും'; പുനർവിവാഹത്തെക്കുറിച്ച്  ബാല

തനിക്ക് വിവാഹ ആലോചനകൾ വരുന്നുണ്ടെന്നും നല്ല വാർത്തകൾ ഉണ്ടാകുമെന്നാണ് താരം പറഞ്ഞത്
'വിവാഹാലോചനകൾ വരുന്നുണ്ട്, നല്ല വാർത്തകൾ ഉണ്ടാകും'; പുനർവിവാഹത്തെക്കുറിച്ച്  ബാല

വിവാദങ്ങൾക്ക് പിന്നിലെ പുനർവിവാഹത്തിന് ഒരുങ്ങുന്നതായി വ്യക്തമാക്കി നടൻ ബാല. തനിക്ക് വിവാഹ ആലോചനകൾ വരുന്നുണ്ടെന്നും നല്ല വാർത്തകൾ ഉണ്ടാകുമെന്നാണ് താരം പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിൽ ഡോക്ടർ മോൺസണുമായി സംസാരിക്കുമ്പോളാണ് ബാല മനസു തുറന്നത്.

ബാച്ചിലറായി ജീവിക്കുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു ഡോക്ടറുടെ ചോദ്യം. ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണെന്നും നല്ല കാര്യം സംഭവിക്കുമ്പോൾ സംഭവിക്കുമെന്നുമായിരുന്നു ബാലയുടെ മറുപടി. ഉടനെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ''വിവാഹാലോചനകളൊക്കെ വരുന്നുണ്ട്, ഉടനെ ഉണ്ടാകില്ല, നമുക്ക് കാത്തിരിക്കാം, ലോകമൊന്ന് ശരിയായി വരട്ടേ '' ബാല പറഞ്ഞു.

ജിവിതത്തിലെ മികച്ച ബന്ധങ്ങളാണ് നമുക്ക് വിജയം സമ്മാനിക്കുന്നതെന്നും താരം പറഞ്ഞു. ‘ഏറ്റവും വലിയ വിജയം എന്നു പറയുന്നത് നമ്മുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണകൾ കൊണ്ട് ഉണ്ടാകുന്നത്. ഈ പ്രശ്നങ്ങളൊക്കെ കഴിയട്ടെ. നല്ല വാർത്തകൾ ഉണ്ടാകും.’ ബാല കൂട്ടിച്ചേർത്തു.

മുൻ ഭാര്യ അമൃത സുരേഷുമായി ബാല വീണ്ടും അടുക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു. ഇത് വ്യാജ വാർത്തയാണെന്ന് പറഞ്ഞ താരം രൂക്ഷമായാണ് താരം പ്രതികരിച്ചത്. 2010ലാണ് അമൃതയും ബാലയും വിവാഹിതരാകുന്നത്. 2012ല്‍ മകൾ അവന്തിക ജനിച്ചു. ശേഷം 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിച്ചു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com