​ഗ്ലാമർ ലുക്കിൽ പ്രണയക്കുറിപ്പെഴുതുന്ന അമല പോൾ; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവിട്ടത്
​ഗ്ലാമർ ലുക്കിൽ പ്രണയക്കുറിപ്പെഴുതുന്ന അമല പോൾ; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

തെന്നിന്ത്യൻ സിനിമ ലോകത്തെ ബോൾഡ് ആൻഡ് ബ്യൂട്ടി താരസുന്ദരികളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ
ഹിറ്റാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. ​ഗ്ലാമറസ് ലുക്കിൽ പ്രണയക്കുറിപ്പ് എഴുതുകയാണ് അമല. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവിട്ടത്.

കയ്യിൽ പെൻസിലും പിടിച്ച് കാര്യമായി എന്തോ കുത്തിക്കുറിക്കുകയാണ് താരം.  സിൽവർ നിറത്തിലുള്ള ഷർട്ടും പാന്റുമണിഞ്ഞ് അലസയായി ഇരിക്കുന്ന അമലയെയാണ് ചിത്രത്തിൽ കാണുന്നത്. ഡ്രീമിങ് ബിഗ് ആന്‍ഡ് വൈല്‍ഡ്; എ ഫോട്ടോ സ്‌റ്റോറി എന്ന അടിക്കുറിപ്പില്‍ ആദ്യത്തെ ചാപ്റ്ററായാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന മറന്നുപോയ ആ ചെറിയ പെണ്‍കുട്ടിക്കായി ഒരു പ്രണയക്കുറിപ്പ് എഴുതുന്നു എന്നും താരം കുറിച്ചിട്ടുണ്ട്.

വൈഷ്ണവ് ആണ് ചിത്രങ്ങൾക്കു പിന്നിൽ. സോണിയയാണ് സ്റ്റൈലിസ്റ്റ്. ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ആരാധകരും സഹപ്രവർത്തകരും ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തി.

തമിഴ് ചിത്രം അതോ അന്ത പാർവൈ പോലൈ എന്ന സിനിമയാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിലും അമലയാണ് നായിക. ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിലേക്ക് എത്തിയ താരം വീട്ടുകാർക്കൊപ്പം അവധി ആഘോഷത്തിലാണ്. രസകരമായ നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് താരം പങ്കുവെക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com