കോവിഡ് ഭേദമായി, ആശുപത്രി വിട്ട് നടി ഷ്രെനു പരീഖ്; നന്ദി പറഞ്ഞ് താരം

ഇൻസ്റ്റ​ഗ്രാമിലൂടെ താരം തന്നെയാണ് രോ​ഗം ഭേദമായ വിവരം ആരാധകരെ അറിയിച്ചത്
കോവിഡ് ഭേദമായി, ആശുപത്രി വിട്ട് നടി ഷ്രെനു പരീഖ്; നന്ദി പറഞ്ഞ് താരം

ഴിഞ്ഞ ആഴ്ചയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം സീരിയൽ നടി ഷ്രീനു പരീഖ് ആരാധകരെ അറിയിച്ചത്. തുടർന്ന് നിരവധി പേരാണ് താരത്തിന് പ്രാർത്ഥനയുമായി എത്തിയത്. ഇപ്പോൾ കോവിഡ് ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിലൂടെ താരം തന്നെയാണ് രോ​ഗം ഭേദമായ വിവരം ആരാധകരെ അറിയിച്ചത്. 

എല്ലാവരുടെയും കരുതലിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ താരം ഇപ്പോൾ വീട്ടിൽ ആസൊലേഷനിലാണ്. തന്നെ ചികിത്സിച്ച ആരോ​ഗ്യപ്രവർത്തകരോട് നന്ദി പറയാനും താരം മറന്നില്ല. 

എന്റെ പ്രിയപ്പെട്ട കുടുംബം, സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും, എനിക്ക് മേല്‍ ഉണ്ടായ സ്‍നേഹത്തിനും അനുഗ്രഹത്തിനും ഒക്കെ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ദൈവത്തിന്റെ അനുഗ്രഹത്താലം നിങ്ങളുടെ പ്രാര്‍ഥനയാലും എന്റെ അസുഖം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇപ്പോള്‍ വീട്ടില്‍ പൂര്‍ണ ഐസലൊഷനിലാണ്. നിങ്ങള്‍ ഓരോരുത്തരോടും വ്യക്തിപരമായി മറുപടി പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ഒരുപാട് പറയാനുണ്ട്. എല്ലാവരോടും വളരെ സ്‍നേഹം. നിങ്ങളെ എല്ലാവരും സുരക്ഷിതരായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഒരാഴ്ച എന്നെ ആശുപത്രിയിൽ പരിചരിച്ച ആരോ​ഗ്യപ്രവർത്തകരോട് ഞാൻ എപ്പോഴും കടപ്പെട്ടിരിക്കും- ഷ്രീനു പരീഖര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com