രൺബീറുമായുള്ള രൂപസാദൃശ്യം താരമാക്കി, അഭിനയ മോഹം പൂർത്തിയാക്കാനാകാതെ അന്ത്യം; മോഡൽ ജുനൈദ് ഷാ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
രൺബീറുമായുള്ള രൂപസാദൃശ്യം താരമാക്കി, അഭിനയ മോഹം പൂർത്തിയാക്കാനാകാതെ അന്ത്യം; മോഡൽ ജുനൈദ് ഷാ അന്തരിച്ചു

ശ്മീരി മോഡൽ ജുനൈദ് ഷാ (28) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബോളിവുഡ് നടൻ രൺബീർ കപൂറുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ ശ്രദ്ധ നേടിയ താരമാണ് ജുനൈദ്.

ശ്രീനഗറിൽ വെച്ചായിരുന്നു മരണം. കശ്മീരി പത്രപ്രവർത്തകനായ യൂസഫ് ജമീൽ ആണ് ട്വിറ്ററിലൂടെ മരണവാർത്ത പുറത്തുവിട്ടത്. ജുനൈദും രക്ഷിതാക്കളും ഒരു മാസം മുൻപാണ് മുംബൈയിൽ നിന്നും ശ്രീനഗറിൽ തിരിച്ചെത്തിയത്.

രൺബീറുമായുള്ള രൂപസാദൃശ്യം ശ്രദ്ധിക്കപ്പെട്ടതോടെ ജുനൈദ് സമൂഹമാധ്യമങ്ങളിലും താരമായിരുന്നു. ജുനൈദും രൺബീറും തമ്മിലുള്ള രൂപസാദൃശ്യം പങ്കുവച്ചുകൊണ്ടുള്ള റിഷി കപൂറിന്റെ ട്വീറ്റും ഏറെ വൈറലായിരുന്നു. അനുപം ഖേറിന്റെ ആക്റ്റിംഗ് സ്കൂളിൽ ചേർന്നിരിക്കുകയായിരുന്നു ജുനൈദ് ഷാ എന്നാണ് പുറത്തുവരുന്ന വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com