അഭയന് വീട്ടിലും ​ഗതികേട് തന്നെ, അവസാനം പ്രതികാരം ചെയ്യാൻ മക്കൾ വേണ്ടിവന്നു; വിഡിയോ

അഭയന്റെ കുടുംബത്തിന്റെ പ്രതികാരകഥയുമായി എത്തുകയാണ് നടൻ ശ്രീജിത്ത് രവി
അഭയന് വീട്ടിലും ​ഗതികേട് തന്നെ, അവസാനം പ്രതികാരം ചെയ്യാൻ മക്കൾ വേണ്ടിവന്നു; വിഡിയോ


പുണ്യാളൻ അ​ഗർബത്തീസിലെ അഭയൻ എന്ന കഥാപാത്രത്തെ നിങ്ങൾ മറന്നു കാണില്ലല്ലോ. ജോയ് താക്കോൽക്കാരന്റെ അടുത്തെത്തിയതിൽ പിന്നെ അഭയന് കിട്ടിയ പണിക്ക് കണക്കില്ല. നാട്ടിൽ മാത്രമല്ല വീട്ടിലും അഭയന്റെ ജീവിതം അത്ര സുഖകരമല്ല. ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബം വലിയൊരു പ്രശ്നത്തിലാണ് ഇപ്പോൾ. ഒരു മൂത്ര പ്രശ്നം. അഭയന്റെ കുടുംബത്തിന്റെ പ്രതികാരകഥയുമായി എത്തുകയാണ് നടൻ ശ്രീജിത്ത് രവി.

തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രമായ അഭയ കുമാറിന്റെ ജീവിതം ഒരു ഷോർട്ട് ഫിലിമിലൂടെ അവതരിപ്പിക്കുകയാണ് ശ്രീജിത്ത്. ഒരു നമ്പര്‍ വൺ പ്രതികാരം എന്ന പേരിൽ പുറത്തിറക്കിയ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും നിറഞ്ഞുനിൽക്കുന്നത്  കുടുംബാം​ഗങ്ങൾ തന്നെയാണ് വേഷമിട്ടിരിക്കുന്നത്. അഭയനായി ശ്രീജിത്തും അഭയന്റെ ഭാര്യ ചിഞ്ചുവായി സജിത ശ്രീജിത്തുമാണ് വേഷമിട്ടിരിക്കുന്നത്. കൂടാതെ മക്കളായ ഋജ്‌രശ്വ, ഋതുൺജയ് എന്നിവരും കഥാപാത്രങ്ങളായ് ഒപ്പമുണ്ട്. കൂടാതെ ശബ്ദ സാന്നിധ്യത്തിൽ ശ്രീജിത്തിന്റെ അച്ഛൻ ടി.ജി. രവിയും ചിത്രത്തിലൊരു ഭാഗമാകുന്നുണ്ട്. 

വേലക്കാരി നയൻ താര പിണങ്ങിപ്പോകുന്നതിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. രസകരമായിട്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. ശ്രീജിത്തിന്റെ വീട്ടിൽവെച്ചുതന്നെയാണ് ഷൂട്ട് ചെയ്തത്. സിനിമയുടെ ക്യാമറയും സംവിധാനവുമൊക്കെ ശ്രീജിത്ത് തന്നെയാണ്. ഓട്ടോഫോക്കസിൽ ക്യാമറ ഓൺ ചെയ്ത് ‘സ്റ്റാർട്ട്’ പറഞ്ഞതിനു ശേഷം ഓടിയെത്തി അഭിനയിക്കുക. പിന്നീട് ‘കട്ട്’ പറഞ്ഞ് ക്യാമറ ഓഫ് ചെയ്യുക. അതുകൊണ്ട് തന്നെ സാങ്കേതികപരമായി കൊച്ചുകൊച്ചു തെറ്റുകൾ തങ്ങളുടെ ഈ എളിയ പരിശ്രമത്തിനുണ്ടെന്നു ശ്രീജിത്ത് രവി പറയുന്നു. ക്യാമറ സഹായത്തിന് അച്ഛനൊപ്പം  ഋജ്‌രശ്വയും ഉണ്ട്. ചിത്രത്തിന്റെ തിരക്കഥ സജിത ശ്രീജിത്ത് ആണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com