'അവര്‍ക്ക് ഞാനെന്ന വ്യക്തി ഇല്ല, പലതവണ ബോളിവുഡ് ഉപേക്ഷിക്കണമെന്ന് തോന്നി'; തുറന്നു പറഞ്ഞ് രണ്‍വീര്‍

എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും അവാര്‍ഡുകളില്‍ തന്നെ പരിഗണിക്കാറില്ലെന്ന് തുറഞ്ഞു പറഞ്ഞിരിക്കുകയാണ് താരം
'അവര്‍ക്ക് ഞാനെന്ന വ്യക്തി ഇല്ല, പലതവണ ബോളിവുഡ് ഉപേക്ഷിക്കണമെന്ന് തോന്നി'; തുറന്നു പറഞ്ഞ് രണ്‍വീര്‍

ബോളിവുഡിലെ പക്ഷപാതിത്വം തുറന്നു പറഞ്ഞ് നടന്‍ രണ്‍വീര്‍ ഷോരെ. എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും അവാര്‍ഡുകളില്‍ തന്നെ പരിഗണിക്കാറില്ലെന്ന് തുറഞ്ഞു പറഞ്ഞിരിക്കുകയാണ് താരം. കൂടാതെ ബോളിവുഡ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പലതവണ ആലോചിച്ചിട്ടുണ്ടെന്നും താരം പറയുന്നു. 

'കഴിഞ്ഞ 10-15 വര്‍ഷങ്ങളിലെ അവര്‍ഡ് ഷോകള്‍ എടുത്തുനോക്കിയാല്‍ നിലനില്‍ക്കുന്ന അനീതി നിങ്ങള്‍ക്ക് മനസിലാകും. എന്റെ ഫിലിമോഗ്രാഫി നോക്കൂ, എന്റെ എത്ര പ്രകടനങ്ങള്‍ അവര്‍ പൂര്‍ണമായി അവഗണിച്ചു എന്ന് മനസിലാക്കാനാവും, നോമിനേഷന്‍ പോലും നടത്തിയിട്ടില്ല. പ്രേക്ഷകരോട് സംസാരിക്കുമ്പോള്‍ സിനിമ എത്ര മികച്ചതാണെന്നും എന്റെ കഥാപാത്രം എത്രത്തോളം ശ്രദ്ധിക്കപ്പെട്ടെന്നും അറിയാന്‍ കഴിയും. എന്നാല്‍ അവാര്‍ഡ് ഷോകളില്‍ ഞാന്‍ എന്ന വ്യക്തി ഇല്ല. ചിലസമയങ്ങളില്‍ അവര്‍ക്ക് അവരുടെ പോയ്മുഖങ്ങള്‍ ഒളിക്കാന്‍ പറ്റാതെ വരുമ്പോള്‍ എന്നെ നോമിനേറ്റ് ചെയ്യാറുണ്ട്'- രണ്‍വീര്‍ പറഞ്ഞു. 

ബോളിവുഡ് വിടണമെന്ന ചിന്ത പലതവണ തനിക്ക് വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ജോലിയാണ് ഇത് എന്നതുകൊണ്ട് മാത്രമാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. ചിലസമയങ്ങളില്‍ പണമില്ലാതെ നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടതായിവരും. എന്നാല്‍ ജോലിയോടുള്ള സ്‌നേഹവും പാഷനുമാണ് മുന്നോട്ടുനയിക്കുന്നത്. താരം കൂട്ടിച്ചേര്‍ത്തു. 

2002 ല്‍ പുറത്തിറങ്ങിയ ഏക് ഛോട്ടീസി ലവ് സ്‌റ്റോറിയിലൂടെയാണ് രണ്‍വീര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ഖോസ്ല ക ഖോസ്ല, ട്രാഫിക് സിഗ്നല്‍, ബേജ ഫ്രൈ തുടങ്ങിയ നിരവധി സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. അംഗ്രേസി മീഡിയയിലാണ് രണ്‍വീര്‍ അവസാനമായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com