നടി ഐശ്വര്യ ആര്‍ജുന് കോവിഡ്

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയര്‍ കോവിഡ് പരിശോധന നടത്തണമെന്ന് ഐശ്വര്യ 
നടി ഐശ്വര്യ ആര്‍ജുന് കോവിഡ്

പ്രശസ്ത കന്നട നടിയും പ്രമുഖ താരം അര്‍ജുന്‍ സര്‍ജയുടെ മകളുമായ ഐശ്വര്യ അര്‍ജുന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയര്‍ കോവിഡ് പരിശോധന നടത്തണമെന്നും നടി പറയുന്നു.

ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ് ഐശ്വര്യ.

അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയില്‍ തുടരുകയാണ്. കന്നഡ നടി സുമലത അംബരീഷിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com