ചിമ്പുവും തൃഷയും വിവാഹിതരാകുന്നു? ആഘോഷം തുടങ്ങി ആരാധകർ 

ജെസ്സിയും കാർത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നുവെന്നാണ് ട്വിറ്ററിൽ നിറയുന്ന കമന്റുകൾ
ചിമ്പുവും തൃഷയും വിവാഹിതരാകുന്നു? ആഘോഷം തുടങ്ങി ആരാധകർ 

തെന്നിന്ത്യൻ താരങ്ങളായ ചിമ്പുവും തൃഷയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളാണ് ഇരുവരും വിവാഹിതരാകുകയാണെന്ന് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ വിവാഹവാർത്ത സംബന്ധിച്ച് തൃഷയുടെയോ ചിമ്പുവിന്റെയോ ഔദ്യോഗിക പ്രതികരണങ്ങൾ ലഭിച്ചിട്ടില്ല.

ഫിലിം ഫെയർ ഉൾപ്പടെയുള്ള വെബ്സൈറ്റുകളിലും താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാർത്ത വന്നുകഴിഞ്ഞു. പ്രിയതാരങ്ങളുടെ വാർത്തകൾ ആരാധകരും ഏറ്റെടുത്തുകഴി‍‍ഞ്ഞു. ജെസ്സിയും കാർത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നുവെന്നാണ് ട്വിറ്ററിൽ നിറയുന്ന കമന്റുകൾ. ലോക്ഡൗൺ കാലത്ത് ഗൗതം മേനോൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൽ ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

നടിമാരായ ഹൻസിക, നയൻതാരയുമായുള്ള ചിമ്പുവിന്റെ പ്രണയബന്ധവും ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. തൃഷ നടൻ റാണ ദഗുബാട്ടിയുമായി പ്രണയത്തിലായിരുന്നെന്നും വാർത്തകൾ ഉണ്ടായിരുന്നു. വിവാഹം വരെ എത്തിയ നിർമാതാവ് വരുൺ മണിയനുമായുള്ള ബന്ധവും നടി പാതിവഴിയിൽ ഉപേക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com