നൂറ് നഗരങ്ങളില്‍ നിന്ന് അയ്യായിരത്തോളം കുട്ടികള്‍; വിദ്യാ ബാലന്റെ പുതിയ സിനിമയിലെ ഗാനം  

വെര്‍ച്ച്വല്‍ ആയാണ് ഗാനത്തിന്റെ റിലീസ് നടത്തിയത്
നൂറ് നഗരങ്ങളില്‍ നിന്ന് അയ്യായിരത്തോളം കുട്ടികള്‍; വിദ്യാ ബാലന്റെ പുതിയ സിനിമയിലെ ഗാനം  

ണിതശാസ്ത്ര പ്രതിഭയായ ശകുന്തളാ ദേവിയുടെ ജീവിതകഥ പറയുന്ന വിദ്യാ ബാലന്‍ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. വെര്‍ച്ച്വല്‍ ആയാണ് ഗാനത്തിന്റെ റിലീസ് നടത്തിയത്. പാസ് നഹി തോ ഫെയില്‍ നഹി എന്ന ഗാനത്തിന്റെ റിലീസില്‍ നൂറോളം നഗരങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം കുട്ടികള്‍ പങ്കെടുത്തു. 

ഗാനത്തിന്റെ ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കുന്നതിനൊപ്പം വിദ്യാ ബാലനൊപ്പം കുറച്ച് സമയം ചിലവിടാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു. ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന് വിശേഷിപ്പിക്കുന്ന ശകുന്തളാ ദേവിയെക്കുറിച്ച് കുട്ടികളുമായി ആശയവിനിമയം നടത്തുകയായിന്നു വിദ്യ. ഈ ഗാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ വിദ്യ കണക്ക് എന്ന വിഷയത്തോടുള്ള കുട്ടുകളുടെ പേടി മാറ്റിയെടുക്കാന്‍ വളരെ രസകരമായി രീതിയില്‍ ഈ ഗാനത്തില്‍ ശ്രമിച്ചിട്ടുണ്ടെന്നും പറഞ്ഞു. 

സംഗീതസംവിധായകരായ സച്ചിനും ജിഗറും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഗാനം സുനിദ്ധി ചൗഹാനാണ് ആലപിച്ചിരിക്കുന്നത്. അനു മേനോന്‍ ആണ് ശകുന്തളാ ദേവിയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിക്രം മല്‍ഹോത്ര നയിക്കുന്ന നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ജൂലൈ 31ന് ആമസോണ്‍ പ്രൈം വഴി ചിത്രം റിലീസിനെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com