സൈബർ ബുള്ളീസിനോട് അഹാനയുടെ ഡയലോ​ഗ് പറഞ്ഞ് കാളിദാസ്, ഒപ്പം ചക്കിയും; വിഡിയോ

പെൺകുട്ടികൾ മാത്രമല്ല സൈബർ ബുള്ളീയിങ്ങിന് ഇരയാവുന്നത് എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ
സൈബർ ബുള്ളീസിനോട് അഹാനയുടെ ഡയലോ​ഗ് പറഞ്ഞ് കാളിദാസ്, ഒപ്പം ചക്കിയും; വിഡിയോ

സൈബർ ആക്രമണത്തിനെതിരെ നടി അഹാന കൃഷ്ണ ചെയ്ത യൂട്യൂബ് വിഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് നിരവധി താരങ്ങളാണ് നടിയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തിയത്. അഹാന പറഞ്ഞതിന്റെ വിഡിയോയുടെ ഡബ്സ്മാഷുമായി നിരവധി പേർ എത്തിയിരുന്നു. ഇപ്പോൾ അഹാനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് നടൻ കാളിദാസ് ജയറാം ചെയ്ത വിഡിയോ ആണ് ഹിറ്റാകുന്നത്.

സഹോദരി മാളവികയ്ക്കൊപ്പം ചേർന്നാണ് കാളിദാസ് ഡബ്സ്മാഷ് ചെയ്തത്. അഹാനയാണ് ഇത് പുറത്തുവിട്ടത്. പെൺകുട്ടികൾ മാത്രമല്ല സൈബർ ബുള്ളീയിങ്ങിന് ഇരയാവുന്നത് എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അഹാനയ്ക്കെതിരെയുണ്ടായ സൈബർ ആക്രമണിത്തിന് പിന്നാലെയാണ് വിഡിയോയുമായി താരം എത്തിയത്.

 ''എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ്'' എന്ന പേരിലാണ് തന്റെ യൂട്യൂബിൽ താരം വിഡിയോ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ കൊണ്ട് നിറയ്ക്കുന്നവരേയും മറ്റുള്ളവർക്കെതിരെ സത്യാവസ്ഥയറിയാതെ ആക്ഷേപങ്ങൾ ചൊരിയുന്നവരേയും പരിഹസിച്ചുകൊണ്ടായിരുന്നു വിഡിയോ. തിരുവനന്തപുരത്ത് കുറച്ച് നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും സ്വർണവേട്ടയെയും ബന്ധപ്പെടുത്തി അഹാന പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനെ തുടർന്നാണ് അഹാനയ്ക്ക് നേരെ സൈബർ ആക്രമണമുണ്ടായത്. പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ അഹാനയുടെ വിഡിയോ ഷെയർ ചെയ്തിരുന്നു. എന്നാൽ അതിനൊപ്പം ലോക്ക്ഡൗണിനെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെടുത്തിയത് വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com