കരുത്ത് വീണ്ടെടുക്കാൻ കാടുകയറി മനീഷ കൊയ്രാള; കാൻസർ അതിജീവന വഴിയിൽ താരം

യാത്രകളിലൂടെയും പുസ്തകങ്ങളിലൂടെയുമെല്ലാം കൂടുതൽ കരുത്താർജ്ജിക്കുകയാണ് താരം
കരുത്ത് വീണ്ടെടുക്കാൻ കാടുകയറി മനീഷ കൊയ്രാള; കാൻസർ അതിജീവന വഴിയിൽ താരം

ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നടിയാണ് മനീഷ കൊയ്രാള. അതിനിടയിലാണ് താരത്തിന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നുവരുന്നത്. ചെറു ചിരിയോടെയാണ് താരം കാൻസർ പോരാട്ടം പൂർത്തിയാക്കിയത്. രോ​ഗമുക്തിനേടിയിട്ട് ഏഴു വർഷം പിന്നിട്ടിട്ടും ഇപ്പോഴും അതിജീവന പാതയിലാണ് താരം. യാത്രകളിലൂടെയും പുസ്തകങ്ങളിലൂടെയുമെല്ലാം കൂടുതൽ കരുത്താർജ്ജിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്.

ചെറിയ ബാ​ഗുമിട്ട് കാട് കയറുകയാണ് താരം. ശക്തി വീണ്ടെടുക്കാൻ എന്ന അടിക്കുറിപ്പിലാണ് താരം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാട്ടിലേക്കുള്ള വഴിയും, അതിലൂടെയുള്ള ശാന്തമായ യാത്രയുമാണ് ചിത്രങ്ങളിലും വിഡിയോയിലുമുള്ളത്. കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ 'മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്...' എന്ന പ്രശസ്തമായ വരികളും താരം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നേരത്തെയും നിരവധി യാത്ര ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്യുന്നുണ്ട്.

അതിനൊപ്പം കമന്റുകൾ ചെയ്യുന്നവർക്ക് വളരെ പോസ്റ്റീവായ മറുപടികളും താരം നൽകുന്നുണ്ട്. മുന്നോട്ടുപോവാനുള്ള ശക്തി എവിടെനിന്നാണ് ലഭിച്ചത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ജീവിതം വളരെ മനോഹരമാണ്. നമ്മൾ അനു​ഗ്രഹിക്കപ്പെട്ടവരും. കണ്ണാടിയിൽ നോക്കി നിങ്ങൾ എത്ര വലിയ അത്ഭുതമാണെന്ന് നോക്കൂ. നമ്മൾ എല്ലാവരും ദൈവത്തിന്റെ മക്കളാണ്. താരം കുറിച്ചു

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manisha Koirala (@m_koirala) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manisha Koirala (@m_koirala) on

2012ലാണ് മനീഷയ്ക്ക് അണ്ഡാശയ കാന്‍സറാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. അതിന് ശേഷം ചികിത്സയില്‍ തന്നെയായിരുന്നു താരം. ചികിത്സയെല്ലാം പൂര്‍ത്തിയാക്കിയ ശേഷം രോഗം പൂര്‍ണ്ണമായി ഭേദമായി, വീണ്ടും അഭിനയത്തിൽ സജീവമായി. കാന്‍സര്‍ അതിജീവനത്തിന് ശേഷം ആ അനുഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് എഴുതിയ 'ഹീല്‍ഡ്' എന്ന മനീഷയുടെ പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com