'വിജയം, പണം, വെറുപ്പ്, ജീവിതത്തെക്കുറിച്ച് ഒരുപാട് പഠിച്ചു'; ഷംന കാസിം സിനിമയിലെത്തിയിട്ട് 16 വർഷം; നന്ദി പറഞ്ഞ് താരം

ജൂലൈ 23 ന് താരം സിനിമയിലെത്തിയിട്ട് 16 വർഷം തികയുകയാണ്
'വിജയം, പണം, വെറുപ്പ്, ജീവിതത്തെക്കുറിച്ച് ഒരുപാട് പഠിച്ചു'; ഷംന കാസിം സിനിമയിലെത്തിയിട്ട് 16 വർഷം; നന്ദി പറഞ്ഞ് താരം

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ഷംന കാസിം. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറുന്നത്. കമൽ സംവിധാനം ചെയ്ത  ‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിൽ നായികയുടെ കൂട്ടുകാരിയായാണ് താരം ആദ്യം എത്തിയത്. ജൂലൈ 23 ന് താരം സിനിമയിലെത്തിയിട്ട് 16 വർഷം തികയുകയാണ്. തന്റെ സ്പെഷ്യൽ ഡേയിൽ ആരാധകർക്കും കുടുംബത്തിനും നന്ദി പറഞ്ഞിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം നന്ദി പറഞ്ഞത്. താരത്തിന്റെ ഒരു ആരാധകൻ തന്നെയാണ് 16 വർഷം പൂർത്തിയാക്കുന്ന വിവരം താരത്തെ ഓർമിപ്പിച്ചത്. ആ ആരാധകന് പ്രത്യേകം നന്ദി പറയാനും ഷംന മറന്നില്ല.

ഷംനയുടെ കുറിപ്പ് വായിക്കാം

പതിനാറ് വർഷത്തെ ഒരു മനോഹരമായ യാത്രയായിരുന്നു. ഒരുപാട് അഭിനന്ദനങ്ങൾ. ഒരുപാട് നിരുപാധികമായ സ്‌നേഹം. കുറച്ച് മഹത്തരായ ഓർമ. ഒരുപാട് പഠിച്ചു. വിജയം, പണം, വെറുപ്പ് അങ്ങനെ ഒരുപാട് ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ. പക്ഷേ ജനങ്ങൾ എനിക്ക് മേൽ തന്നെ നിരുപാധികമായ സ്‌നേഹമാണ് എന്നെ ഇവിടെ നിലനിർത്തുന്നത്. യാത്രയിൽ എന്റെ ജീവിതത്തിൽ ഒപ്പമുണ്ടായ എല്ലാവർകും നന്ദി. കൂടുതൽ ആത്മാർഥതയോടെ ജോലി ചെയ്യും എന്ന് ഉറപ്പ് തരുന്നു. അമ്മയുടെ കരുതലും പിന്തുണയും ഇല്ലാതിരുന്നെങ്കിൽ എനിക്ക് ഇവിടെ എത്താനാകുമായിരുന്നില്ല. എനിക്ക് എപ്പോഴും തരുന്ന പിന്തുണയ്ക്കും ആ ശക്തിക്കും എന്നും നന്ദി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com