വ്യാജ പ്രചാരണങ്ങൾ നടക്കുന്നു, തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി എ ആർ റഹ്മാൻ

'ഞാൻ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാൻ എന്നും ശ്രമിക്കുന്നുമുണ്ട്'
വ്യാജ പ്രചാരണങ്ങൾ നടക്കുന്നു, തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി എ ആർ റഹ്മാൻ

ബോളിവുഡിൽ തനിക്കെതിരെ തെറ്റായ പ്രചരണങ്ങൾ നടത്തുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി  എ ആർ റഹ്മാൻ. തന്നെ ചിലർ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ടെന്ന് ഒരു എഫ് എം റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിനിടെ റഹ്മാൻ പറഞ്ഞു.

ബോളിവുഡിൽ അടുത്തകാലത്തായി വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രം സംഗീത സംവിധാനം നിർഹിച്ചിരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ഞാൻ നല്ല ചിത്രങ്ങളോട് നോ പറഞ്ഞിട്ടില്ല. എനിക്കെതിരെ തെറ്റായ പ്രചരണങ്ങളുമായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ദിൽ ബേചാര എന്ന സിനിമയ്ക്കായി സംവിധായകൻ മുകേഷ് ഛബ്ര എന്നെ സമീപിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ നാല് പാട്ടുകൾക്ക് ഞാൻ ഈണം നൽകി. അദ്ദേഹം എന്നോടു കുറേ കഥകൾ പറഞ്ഞു. പലരും അദ്ദേഹത്തോടു പറഞ്ഞുവത്രേ. റഹ്മാനു പിന്നാലെ പോകേണ്ടെന്നും മറ്റും. ഒന്നാലോചിച്ചപ്പോൾ എനിക്ക് മനസ്സിലായി. എന്തുകൊണ്ടാണ് നല്ല സിനിമകൾ എന്നെ തേടി വരാത്തത്. എനിക്കെതിരെ പലരും പ്രവർത്തിക്കുന്നു. ഞാൻ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാൻ എന്നും ശ്രമിക്കുന്നുമുണ്ട്" , റഹ്മാൻ പറഞ്ഞു.

മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദിൽബെചാരയിലാണ് റഹ്മാൻ ഏറ്റവുമൊടുവിലായി സംഗീതം നൽകിയത്. നടൻ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രമാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com