ഈ വില്ലേജ് സൂപ്പർസ്റ്റാർ ഇനി സിനിമയിലേക്ക്; രേണുകയെ തന്റെ സിനിമയിൽ പാടിക്കുമെന്ന് മിഥുൻ മാനുവൽ തോമസ്

ഈ വില്ലേജ് സൂപ്പർസ്റ്റാർ ഇനി സിനിമയിലേക്ക്; രേണുകയെ തന്റെ സിനിമയിൽ പാടിക്കുമെന്ന് മിഥുൻ മാനുവൽ തോമസ്

മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ഥിയാണ് രേണുക

ന്റെ പാട്ടിലൂടെ സോഷ്യൽ മീഡിയയിൽ തരം​ഗം തീർക്കുകയാണ് വയനാട്ടുകാരി രേണുക. വിഡിയോ ഹിറ്റായതോടെ രേണുകയ്ക്ക് സിനിമയിൽ പാടാൻ അവസരം ലഭിച്ചിരിക്കുകയാണ്. സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് രേണുകയെ തന്റെ സിനിമയിൽ പാടാൻ ക്ഷണിച്ചത്. വിഡിയോ കണ്ട് ഇഷ്ടപ്പെട്ടതോടെയാണ് രേണുകയെ പ്രശംസിച്ചുകൊണ്ട് മിഥുൻ ഫേയ്സ്ബുക്കിൽ കുറിപ്പിട്ടത്. 

'ഇത് രേണുക.. !! വയനാട്ടുകാരിയാണ്.. !! ഒരുപാട് പിന്നാക്ക അവസ്ഥയിൽ നിന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന കൊച്ചുമിടുക്കി.. !! മലയാളം രണ്ടാം ഭാഷ മാത്രമായ, പണിയ ഗോത്ര വിഭാഗത്തിൽ പെടുന്ന കലാകാരി.. !! A Village superstar.. ❤️❤️ എന്റെ പാട്ടുകളുള്ള അടുത്ത സിനിമയിൽ രേണുക ഒരു പാട്ട് പാടും..!! ഇഷ്ടം.. സ്നേഹം, ❤️❤️✌️✌️ സുഹൃത്തുക്കൾ വയനാട്ടിൽ നിന്നും ചെയ്തു അയച്ചു തന്ന വീഡിയോ'- മിഥുൻ കുറിച്ചു.  ‘രാജഹംസമേ..‘ എന്ന ഗാനം ആലപിക്കുന്ന രേണുകയുടെ വിഡിയോയും മിഥുൻ പങ്കുവെച്ചിട്ടുണ്ട്. 

മാനന്തവാടി കോണ്‍വെന്റ്കുന്ന് കോളനിയിൽ താമസിക്കുന്ന രേണുകയെ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചത്  വയനാട്ടിലെ സംഗീതജ്ഞനായ ജോര്‍ജ് കോരയാണ്. രേണുക പാടിയ ‘തങ്കത്തോണി‘ എന്ന കവര്‍സോങ് അദ്ദേഹത്തിന്റെ എല്‍സ മീഡിയ എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചതായിരുന്നു വഴിത്തിരിവായത്. ജൂലായ് രണ്ടിന് പോസ്റ്റുചെയ്ത വീഡിയോ ഇതിനോടകം നാലരലക്ഷം പേരാണ് കണ്ടത്. . മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ഥിയാണ് ഗോത്രവര്‍ഗക്കാരിയായ രേണുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com