'ഒരു മണിക്കൂർ ഓൺലൈൻ ക്ലാസില്ലാത്തതിന്റെ സന്തോഷം'; അല്ലിയെ തോളിലേറ്റി പൃഥ്വിരാജ്

മകളേയും തോളിൽ  ഇരുത്തി ജനലിന് അടുത്തു നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്ന പൃഥ്വിയാണ് ചിത്രത്തിൽ
'ഒരു മണിക്കൂർ ഓൺലൈൻ ക്ലാസില്ലാത്തതിന്റെ സന്തോഷം'; അല്ലിയെ തോളിലേറ്റി പൃഥ്വിരാജ്

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ പഠിത്തം, പിന്നെ രണ്ട് ദിവസം കളി. സ്കൂളും കളിയുമായി നടന്നിരുന്ന കുഞ്ഞുങ്ങളെല്ലാം ഇപ്പോൾ വീടിനുള്ളിലാണ്. സ്കൂളിൽ പോകാതെ വീട്ടിലിരുന്നുള്ള ഓൺലൈൻ പഠനത്തിലാണെങ്കിലും അവധി ദിവസത്തോടുള്ള കുഞ്ഞുങ്ങളുടെ ഇഷ്ടത്തിന് കുറവൊന്നുമില്ല. ഞായറാഴ്ച ഒരു മണിക്കൂർ ക്ലാസില്ലാത്തതിന്റെ മകൾ അല്ലിയുടെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

മകളേയും തോളിൽ  ഇരുത്തി ജനലിന് അടുത്തു നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്ന പൃഥ്വിയാണ് ചിത്രത്തിൽ. സന്തോഷത്തിൽ കൈകൾ വിടർത്തി ആച്ഛന്റെ തോളത്ത് കൂളായി ഇരിക്കുകയാണ് അല്ല. ഇന്ന് ഒരു മണിക്കൂർ ഓൺലൈൻ ക്ലാസ് ഇല്ലെന്ന് അറിയുമ്പോഴുള്ള സന്തോഷം. സൺഡേ ഫൺഡേ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സുപ്രിയയാണ് അച്ഛന്റേയും മകളുടേയും രസകരമായ ചിത്രം പകർത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi) on

കഴിഞ്ഞദിവസം അല്ലിയുടെ കോവിഡ് കാല കുറിപ്പുകൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കോവിഡ് കാലത്ത് വീട്ടിൽ പറഞ്ഞുകേട്ട വാക്കുകളാണ് അല്ലി തന്റെ നോട്ട്ബുക്കിൽ കുറിച്ചിരുന്നത്. മുൻപ് ഫാദേഴ്സ് ഡേയിൽ പൃഥ്വിരാജിന് കത്തു നൽകി അല്ല ഞെട്ടിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com