'കോവിഡ് അമിതാഭ് ബച്ചന്റെ ജീവനെടുക്കട്ടെ'; കലിപ്പില്‍ തിരിച്ചടിച്ച് ബിഗ് ബി

തന്റെ മരണം ആഗ്രഹിച്ച് കമന്റിട്ടയാളെക്കുറിച്ച് ബച്ചന്‍
'കോവിഡ് അമിതാഭ് ബച്ചന്റെ ജീവനെടുക്കട്ടെ'; കലിപ്പില്‍ തിരിച്ചടിച്ച് ബിഗ് ബി

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരിക്കുന്ന നടന്‍ അമിതാഭ് ബച്ചന്റെ മരണം ആഗ്രഹിച്ച് കമന്റിട്ടയാള്‍ക്ക് മറുപടിയുമായി താരം. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ മകന്‍ അഭിഷേകിനൊപ്പം ചികിത്സയിലാണ് അമിതാഭ്. അപരിചിതനായ ആ വ്യക്തി സ്വയം പ്രശസ്തനാകാനുള്ള ആഗ്രഹം കൊണ്ടാണ് തന്നെപ്പോലൊരു താരത്തെ ഇത്തരത്തില്‍ ആക്രമിക്കുന്നതെന്നാണ് തന്റെ മരണം ആഗ്രഹിച്ച് കമന്റിട്ടയാളെക്കുറിച്ച് ബച്ചന്‍ പറഞ്ഞത്.

"ഞാന് മരിച്ചാല്‍ നിങ്ങള്‍ക്ക് ഇത്തരം അധിക്ഷേപം നിറഞ്ഞ വാക്കുകള്‍ ഇനിയൊരിക്കലും എഴുതാന്‍ കഴിയില്ല. ശ്രദ്ധിക്കപ്പെടാനാണ് ഇതെഴുതിയതെങ്കില്‍ ഇനി ജീവിച്ചിരിക്കില്ലാത്ത അമിതാഭ് ബച്ചനെയാണ് അപമാനിച്ചത് എന്നതു കൊണ്ട് നിങ്ങളോട് സഹതാപമുണ്ട്", താരം കുറിച്ചു. ദൈവാനുഗ്രഹം കൊണ്ട് താന്‍ ഈ മഹാമാരിയെ തരണം ചെയ്താല്‍ അയാള്‍ക്ക് തന്റെ മാത്രമല്ല മറിച്ച് 90 ദശലക്ഷത്തിലധിം വരുന്ന ആരാധകരുടെയും അപമാനം നേരിടേണ്ടിവരുമെന്ന് ബച്ചന്‍ ഓര്‍മ്മിപ്പിച്ചു.

"ക്രോധം പൂണ്ട ഒരു ശക്തിയാണ് അവര്‍. അവര്‍ ഈ ലോകം മുഴുവന്‍ താണ്ടും. പടിഞ്ഞാറുനിന്ന് കിഴക്കുവരെയും വടക്കുനിന്ന് തെക്കോട്ടും അവര്‍ ഉണ്ട്. അവര്‍ ഈ പേജിലെ കുടുംബാംഗങ്ങള്‍ മാത്രമല്ല മറിച്ച് ഒന്ന് കണ്ണടയ്ക്കുന്ന വേഗത്തില്‍ സര്‍വ്വനാശം വിതയ്ക്കുന്നവര്‍ കൂടെയാണ്", ബച്ചന്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com