'മികച്ച ബർഗർ ഷെഫ്'; ദുൽഖറിന്റെ പാചകത്തെ പുകഴ്ത്തി പൃഥ്വിയും നസ്രിയയും, പിറന്നാൾ ആശംസകളുമായി താരങ്ങൾ‌

‘പിറന്നാൾ ആശംസകൾ പ്രിയ ചാലു', എന്ന് കുറിച്ചാണ് സുരേഷ് ​ഗോപി സ്നേഹമറിയിച്ചത്
'മികച്ച ബർഗർ ഷെഫ്'; ദുൽഖറിന്റെ പാചകത്തെ പുകഴ്ത്തി പൃഥ്വിയും നസ്രിയയും, പിറന്നാൾ ആശംസകളുമായി താരങ്ങൾ‌

ടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ് സുകുമാരൻ. ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് പൃഥ്വിയുടെ വാക്കുകൾ. ദുൽഖറിൻ മധുരം പങ്കുവയ്ക്കുന്ന ചിത്രത്തോടൊപ്പമാണ് ആശംസ കുറിച്ചിരിക്കുന്നത്. ഭാര്യ സുപ്രിയയ്ക്കൊപ്പമാണ് ‌പൃഥ്വി ആശംസ നേരാനെത്തിയത്. ദുൽഖറിനും ഭാര്യ അമാലിനുമൊപ്പം ഇരുവരും നിൽക്കുന്ന ചിത്രം സുപ്രിയയും പങ്കുവച്ചു.

നിരവധി താരങ്ങൾ ദുൽഖറിന് ആശംസകൾ നേർന്നിട്ടുണ്ട്.  ‌‘പിറന്നാൾ ആശംസകൾ പ്രിയ ചാലു', എന്ന് കുറിച്ചാണ് സുരേഷ് ​ഗോപി സ്നേഹമറിയിച്ചത്. 'നിന്റെ കൂടെയുള്ള ജോലി പൂർണമായും എനിക്കിഷ്ടമായിരുന്നു. സന്തോഷം നൽകിയ ആ അനുഭവത്തിനു നന്ദി.’ ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കു വച്ച് സുരേഷ് ഗോപി കുറിച്ചു.

'ഹാപ്പി ബർത്ത്ഡേ ബം' എന്നായിരുന്നു നസ്രിയയുടെ ആശംസ. മുമ്മു വാവയുടെ ബെസ്റ്റ് പപ്പ, ഏറ്റവും മികച്ച മകൻ, മികച്ച സഹോദരൻ, എന്റെ അമയുടെ ഏറ്റവും നല്ല ഭർത്താവ് എന്നെല്ലാമുള്ള വിശേഷണമാണ് നസ്രിയ ദുൽഖറിന് നൽകിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com