'എന്ത് വൃത്തികേടും വിളിച്ചു പറയാമെന്നു കരുതേണ്ട, കേരള പൊലീസ് ഡബിൾ സ്ട്രോങ്ങാണ്'‌; അശ്ലീലം പറഞ്ഞയാൾക്കെതിരെ കേസെടുത്തെന്ന് വീണ നായർ

എഫ്ഐആറിന്റെ ആദ്യ പേജിന്റെ കോപ്പി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് വീണ ഇക്കാര്യം അറിയിച്ചത്
'എന്ത് വൃത്തികേടും വിളിച്ചു പറയാമെന്നു കരുതേണ്ട, കേരള പൊലീസ് ഡബിൾ സ്ട്രോങ്ങാണ്'‌; അശ്ലീലം പറഞ്ഞയാൾക്കെതിരെ കേസെടുത്തെന്ന് വീണ നായർ

സാമൂഹ മാധ്യമത്തിൽ അശ്ലീലം പറഞ്ഞ ആളെ കഴിഞ്ഞ ദിവസമാണ് നടി വീണ നായർ തുറന്നു കാണിച്ചത്. അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. തന്റെ പരാതിയിൽ പൊലീസ് അയാൾക്കെതിരെ കേസെടുത്തെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് താരം. എഫ്ഐആറിന്റെ ആദ്യ പേജിന്റെ കോപ്പി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് വീണ ഇക്കാര്യം അറിയിച്ചത്.

 അശ്ലീല കമന്റിലൂടെ അധിക്ഷേപിച്ചതിനെതിരെ കോട്ടയം എസ്പിക്കാണ് വീണ പരാതി നൽകിയത്. തുടർന്ന് ജോൺസൺ വി.ടി എന്നയാൾക്കെതിരെയാണ് ചങ്ങനാശേരി പൊലീസ് കേസെടുത്തത്. കേരള പൊലീസിനെ പ്രശംസിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. സമൂഹമാധ്യമത്തിലൂടെ എന്തു വൃത്തിക്കേടും വിളിച്ചു പറയാമെന്നു ആരും കരുതേണ്ടെന്നും വീണ കുറിച്ചു. 

കേരള പോലീസ് ഡബിൾ സ്ട്രോങ്ങ്‌ ആണ്...ജോൺസൻ എന്ന ആ മഹാനെതിരെ( വെട്ടിക്കുന്നേൽ വീട്ടിൽ ജോൺസൻ വി ടി മോനെ ) ചങ്ങനാശ്ശേരി പോലീസ് കേസ് എടുത്തു... FIR ന്റെ front page ആണിത്... സോഷ്യൽ മീഡിയയിൽ എന്നാ വൃത്തികേടും വിളിച്ചു പറയവെന്നു കരുതേണ്ട... thanks to കോട്ടയം sp ജയദേവൻ സാർ, ചങ്ങനാശ്ശേരി IOP പ്രശാന്ത്കുമാർ സാർ, si അനിൽകുമാർ സാർ.- വീണ കുറിച്ചു. 

വീണ തടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വന്ന ഒരു പോസ്റ്റിലാണ് ഒരാൾ അശ്ലീലം കമന്റ് ചെയ്തത്. മോശം കമന്റുകൾ കാണുമ്പോൾ വിട്ടുകളയുന്നതാണ് പതിവെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും വീണ നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് പരാതി നൽകിയത്. ബി​ഗ് ബോസ്  റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് പിന്നാലെ താരം രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com