വർക്കൗട്ട് ചിത്രം പങ്കുവെച്ചു; കുട്ടി ആനയെ പോലെയുണ്ടെന്ന് പരിഹാസം; മറുപടിയുമായി ഖുശ്ബു

ഫ്ലെക്സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങൾ
വർക്കൗട്ട് ചിത്രം പങ്കുവെച്ചു; കുട്ടി ആനയെ പോലെയുണ്ടെന്ന് പരിഹാസം; മറുപടിയുമായി ഖുശ്ബു

രുകാലത്ത് തെന്നിന്ത്യയിലെ സൗന്ദര്യ സങ്കൽപ്പമായി നിറഞ്ഞുനിന്നിരുന്ന നടിയാണ് ഖുശ്ബു. ഇന്നും താരത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഫ്ലെക്സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങൾ. 

 
 
 
 
 
 
 
 
 
 
 
 
 

Testing flexibility.. #workoutmode #healthylifestyle #wayoflife

A post shared by Khush (@khushsundar) on

വ്യായാമ മുറകൾക്കൊപ്പം തന്നെ വിയർത്തു കുളിച്ചു നിൽക്കുന്ന സെൽഫിയും താരം പങ്കുവെച്ചു. സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന്റെ ഫ്ലെക്സിബിളിറ്റിയെ പുകഴ്ത്തിക്കൊണ്ട് രം​ഗത്തെത്തിയത്. എന്നാൽ അതിനിടെ താരത്തെ പരിഹസിച്ചുകൊണ്ട് ഒരാൾ കമന്റ് ചെയ്തു. 'കുട്ടിആനയെ പോലെയുണ്ട്' എന്നായിരുന്നു പരിഹാസം. രൂക്ഷവിമർശനവുമായി താരം രം​ഗത്തെത്തി. 'നിന്റെ മുഖം കണ്ണാടിയിൽ കണ്ടിട്ടുണ്ടോ? പന്നിയെപ്പോലെയുണ്ട്. നിന്നെ നല്ലരീതിയിൽ അല്ല വളർത്തിയത്'- ഖുശ്ബു കുറിച്ചു. 

നേരത്തെ താരത്തിന്റെ മകൾക്കും സോഷ്യൽ മീഡിയയിൽ രൂക്ഷമായ പരിഹാസം കേൾക്കേണ്ടിവന്നിട്ടുണ്ട്. മകളുടെ ബോഡിഷെയിം ചെയ്തുകൊണ്ടുള്ളതായിരുന്നു പരിഹാസങ്ങളിൽ ഏറെയും. എന്നാൽ ഇതിനും താരം രൂക്ഷമായി പ്രതികരിച്ചത്. അടുത്തിടെ മകൾ ശരീര ഭാരം കുറച്ചതിനെക്കുറിച്ചും താരം ആരാധകരെ അറിയിച്ചിരുന്നു. മകളില്‍ അഭിമാനം കൊള്ളുന്നുവെന്ന് ഖുശ്‍ബു പറയുന്നു. നിന്റെ നിയന്ത്രണവും സമര്‍പ്പണവും ആയിരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഖുശ്‍ബു മകളോട് പഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com