'ജെഎന്‍യുവില്‍ ദീപിക പദുക്കോണ്‍ എത്തിയത് അഞ്ച് കോടി വാങ്ങി'; ആരോപണത്തിന് മറുപടിയുമായി സ്വര ഭാസ്‌കര്‍

ഈ വര്‍ഷം ജനുവരിയിലാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എത്തി ദീപിക പദുക്കോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്
'ജെഎന്‍യുവില്‍ ദീപിക പദുക്കോണ്‍ എത്തിയത് അഞ്ച് കോടി വാങ്ങി'; ആരോപണത്തിന് മറുപടിയുമായി സ്വര ഭാസ്‌കര്‍

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സിഎഎ വിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അഞ്ച് കോടി രൂപ വാങ്ങിയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത് എന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സ്വര ഭാസ്‌കര്‍. ബുദ്ധിശൂന്യമായ തെറ്റായ പ്രചരണമാണ് ഇത് എന്നാണ് താരം പറഞ്ഞത്. 

ഈ വര്‍ഷം ജനുവരിയിലാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എത്തി ദീപിക പദുക്കോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. തുടര്‍ന്ന് താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ജെഎന്‍യുവില്‍ രണ്ട് മിനിറ്റ് എത്തിയതിന് 5 കോടി രൂപയാണ് ദീപികയ്ക്ക് കിട്ടിയത്. എന്നാല്‍ ഒരു വര്‍ഷം നീണ്ട പ്രതിഷേധത്തില്‍ പങ്കെടുത്ത സ്വര ഭാസ്‌കറിന് സി ഡ്രേഡ് വെബ് സീരീസ് മാത്രമാണ് ലഭിച്ചതെന്നുമായിരുന്നു ആരോപണം. ഇത് ബുദ്ധിശൂന്യമായ തെറ്റായ പ്രചരണമാണെന്നും ഇത്തരത്തിലുള്ള വൃത്തികെട്ട ഗൂഢാലോചന സിദ്ധാന്തങ്ങള്‍ എങ്ങനെയാണ് അംഗീകരിക്കാനാവുന്നതെന്നും സ്വര ചോദിക്കുന്നു. 

ജനുവരി ഏഴിനാണ് ദീപിക ജെഎന്‍യുവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുന്നത്. വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ഒന്നും സംസാരിച്ചില്ലെങ്കിലും താരം അവര്‍ക്കൊപ്പം കുറച്ചുനേരം ചെലവഴിച്ചാണ് കാമ്പസ് വിട്ടത്.  ഛപാക്ക് റിലീസ് ചെയ്യുന്നതിന് മൂന്ന് ദിവസം മുന്‍പായിരുന്നു ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com