ലൈം​ഗികത നിറച്ച് വീണ്ടും ആർജിവി ചിത്രം; ത്രില്ലറിന്റെ ട്രെയിലർ പുറത്ത്

ഹോട്ട് മോഡൽ അപ്സര റാണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്
ലൈം​ഗികത നിറച്ച് വീണ്ടും ആർജിവി ചിത്രം; ത്രില്ലറിന്റെ ട്രെയിലർ പുറത്ത്

രാം ​ഗോപാൽ വർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ത്രില്ലറിന്റെ ട്രെയിലർ പുറത്ത്. ഹോട്ട് മോഡൽ അപ്സര റാണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലൈം​ഗികതയുടെ അതിപ്രസരവും നി​ഗൂഢതയുമാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്. 

ലൈം​ഗികത പ്രമേയമാക്കി ഒരുക്കിയ നേക്കഡ്, ക്ലൈമാക്സ് എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് പിന്നാലെയാണ് പുതിയ ചിത്രവും നായികയെയും ആർജിവി പ്രഖ്യാപിച്ചത്. ഇതിലും ലൈം​ഗികത തന്നെയാണ് പ്രമേയമാകുന്നത് എന്നാണ് സൂചന. ഹിന്ദിയിലാണ് ചിത്രം റിലീസ് ചെയ്യുക.

ഒഡിഷക്കാരിയായ അപ്സര ​അറിയപ്പെടുന്ന ​ഗ്ലാമർ മോഡലാണ്. അപ്സര റാണിയുടെ ​ഗ്ലാമർ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചതിന് പിന്നാലെ ചിത്രത്തിലെ അതീവ ​ഗ്ലാമറസായ പോസ്റ്ററും സംവിധായകൻ പങ്കുവച്ചിരുന്നു.അതിന് പിന്നാലെ ആർജിവിയ്ക്കെതിരേ കടുത്ത വിമർശനവും ഉയർന്നിരുന്നു. ബോളിവുഡില്‍ ആദ്യമായാണെങ്കിലും അപ്‍സര സിനിമകളില്‍ അഭിനയിക്കുന്നത് ഇത് ആദ്യമല്ല. ഒഡിയ, തെലുങ്ക് സിനിമകളില്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ഒഡിഷക്കാരനായ റോക്ക് കച്ചി എന്ന വാജിദ് കച്ചിയാണ് ചിത്രത്തിലെ നായകനാവുന്നത്. 

ലോക്ഡൗണിനിടെ രാം ഗോപാൽ വർമ ഒരുക്കുന്ന അഞ്ചാമത്തെ സിനിമയാണ് ത്രില്ലർ. ക്ലെെമാക്സ്, നേക്കഡ്, പവർസ്റ്റാർ എന്നീ ചിത്രങ്ങള്‍ ഇതിനു മുമ്പ് ഒടിടി പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം റിലീസ് ചെയ്തിരുന്നു. മർഡർ എന്ന മറ്റൊരു ചിത്രത്തിന്റെ ട്രെയിലറും ആർജിവി കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com