അമ്മ അണിഞ്ഞൊരുങ്ങിയെങ്കിലും പോസ് ചെയ്യുന്നത് കുഞ്ഞ് ഐശ്വര്യ; ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി 

നൃത്തവേഷത്തിൽ ആദ്യമായി മകൾക്കൊപ്പം എടുത്ത ചിത്രം
അമ്മ അണിഞ്ഞൊരുങ്ങിയെങ്കിലും പോസ് ചെയ്യുന്നത് കുഞ്ഞ് ഐശ്വര്യ; ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി 

കുഞ്ഞ് മാലാഖയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി. നൃത്തവേഷത്തിൽ ആദ്യമായി മകൾക്കൊപ്പം എടുത്ത ചിത്രം എന്ന് കുറിച്ചാണ് ഐശ്യര്യയെ കൈയിലെടുത്തുള്ള ചിത്രങ്ങൾ ദിവ്യ പങ്കുവച്ചിരിക്കുന്നത്. ഭരതനാട്യം വേഷത്തിലാണ് ചിത്രങ്ങളിൽ ദിവ്യയെ കാണാനാവുക. 

അമ്മയാണ് അണിഞ്ഞൊരുങ്ങി നിൽക്കുന്നതെങ്കിലും ഞാനാണ് പോസ് ചെയ്യുന്നത് എന്നാണ് ചിത്രങ്ങൾക്ക് ദിവ്യ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 14നാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കു‍ഞ്ഞ് പിറന്നത്. കുഞ്ഞ് മാലാഖയെത്തി എന്ന് കുറിച്ചാണ് മകൾ ജനിച്ച സന്തോഷം ദിവ്യ ആരാധകരെ അറിയിച്ചത്. അടുത്തിടെ മകളുടെ ചോറൂൺ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. 

മുപ്പത്തിയേഴാം വയസിൽ അമ്മയായ അനുഭവവും അടുത്തിടെ ഒരു അഭിമുഖത്തിൽ ദിവ്യ പങ്കുവച്ചിരുന്നു.  “പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം.”

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com