'ഈ ഭൂമിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ, നിങ്ങളുടെ ഓരോ ശ്വാസത്തിലും ഞാൻ കൂടെയുണ്ടാകും'

ഗോപി സുന്ദറിനോടുള്ള പ്രണയം നിറച്ചാണ് ഹിരൺമയിയുടെ കുറിപ്പ്
'ഈ ഭൂമിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ, നിങ്ങളുടെ ഓരോ ശ്വാസത്തിലും ഞാൻ കൂടെയുണ്ടാകും'

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ​ഗായിക അഭയ ഹിരൺമയി പങ്കുവെച്ച കുറിപ്പാണ്. ​ഗോപി സുന്ദറിനോടുള്ള പ്രണയം നിറച്ചാണ് ഹിരൺമയിയുടെ കുറിപ്പ്. ഭൂമിയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യനാണ് ​ഗോപി എന്നാണ് അവർ പറയുന്നത്. 

​ഗോപി സുന്ദർ താളം പഠിപ്പിക്കുന്ന വിഡിയോയ്ക്കൊപ്പമാണ് ഹിരൺമയിയുടെ പോസ്റ്റ്. ‘ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്, നിങ്ങൾ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്. ഞാൻ നിങ്ങളെ ആരാധിക്കുന്നു,  പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്നേഹിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെ.നിങ്ങലെ ഞാൻ എന്നെന്നും സ്നേഹിക്കുന്നു. ഓരോ ശ്വാസത്തിലും ഞാൻ കൂടെയുണ്ടാകും. എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ആശംസിക്കുന്നു. എന്നെ അദ്ദേഹം താളം പഠിപ്പിക്കുന്ന വീഡിയോ ആണ് ഇത്. ടീച്ചർ എന്നോട് സമാധാനപരമായി ഇടപെടുന്ന ഏക വീഡിയോയും ഇതാണ്. ഹാപ്പി ബർത്ത്ഡേ ഏട്ടാ- ഹിരൺമയി കുറിച്ചു. 

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ ഇരുവരും പ്രണയം തുറന്നു പറഞ്ഞുകൊണ്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. കൂടാതെ ജീവിതത്തിലേയും സം​ഗീതത്തിലേയും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ച് അഭയ ഹിരൺമയി തന്നെയാണ് തുറന്നു പറഞ്ഞത്. തുടർന്ന് ഹിരൺമയിക്ക് രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com