അന്തരിച്ച സംഗീത സംവിധായകൻ വാജിദ് ഖാന്റെ അമ്മയ്ക്ക് കോവിഡ്; ആശുപത്രിയിൽ 

ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാന്റെ മാതാവ് റസീന ബീഗത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു
അന്തരിച്ച സംഗീത സംവിധായകൻ വാജിദ് ഖാന്റെ അമ്മയ്ക്ക് കോവിഡ്; ആശുപത്രിയിൽ 

ഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാന്റെ മാതാവ് റസീന ബീഗത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിപ്പോൾ മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയിൽ ചികിത്സയിലാണ്.

വൃക്കയിലെ അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു ഹൃദയാഘാതം സംഭവിച്ച് വാജിദ് മരണത്തിന് കീഴടങ്ങിയത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് നാല് ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

മരിക്കുന്നതിന്റെ തലേ ദിവസം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച‌ിരുന്നു. വാജിദ് ചികിത്സയിലായിരുന്നപ്പോൾ റസീന അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. നിലവിൽ റസീനയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ആശുപത്രിയിലെ കോവിഡ് രോ​ഗികളിൽ നിന്നാണ് ഇരുവർക്കും രോ​ഗബാധ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. 

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വാജിദിന്റെ മൃതദേഹം സംസ്‌കരിച്ചു. ലോക്ക്ഡൗൺ നിബന്ധനകൾ പാലിച്ച് 20 പേർ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. ആശുപത്രിയിലായിരുന്നപ്പോൾ വാജിദ് ആലപിച്ച ഒരു ഗാനത്തിന്റെ വിഡിയോയും ഇതിനിടയിൽ വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com