ഇത്ര വേ​ഗം വളരല്ലേ മോളേ, ഇതൊന്നും നഷ്ടപ്പെടുത്താൻ എനിക്കാവില്ല; മകൾക്ക് പിറന്നാൾ ആശംസയുമായി ആസിഫ് അലി

ഇത്ര പെട്ടെന്ന് വളരല്ലേ എന്നാണ് മകളോട് ആസിഫ് പറയുന്നത്
ഇത്ര വേ​ഗം വളരല്ലേ മോളേ, ഇതൊന്നും നഷ്ടപ്പെടുത്താൻ എനിക്കാവില്ല; മകൾക്ക് പിറന്നാൾ ആശംസയുമായി ആസിഫ് അലി

കൾക്ക് പിറന്നാൾ ആശംസയുമായി നടൻ ആസിഫ് അലി. മൂന്നാം വയസിലേക്ക് കടക്കുന്ന ഹയയ്ക്ക് മനോഹരമായ കുറിപ്പിനൊപ്പമാണ് താരം പിറന്നാൾ ആശംസിച്ചത്. ഇത്ര പെട്ടെന്ന് വളരല്ലേ എന്നാണ് മകളോട് ആസിഫ് പറയുന്നത്.

"എന്റെ ജീവിതത്തിലെ സ്നേഹത്തിന് ജന്മദിനാശംസകൾ. ഞാനെന്നും കൂടെയുണ്ട്, ഇങ്ങനെ ​വേ​ഗം വളരല്ലേ മോളേ, അച്ഛന് ചെയ്യാവുന്ന ഈ കൊച്ചുകൊച്ചു കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താൻ എനിക്കാവില്ല" താരം കുറിച്ചു. മകൾക്ക് മുടി കെട്ടിക്കൊടുക്കുന്നതിന്റെ ചിത്രത്തിനൊപ്പമാണ് പിറന്നാൾ ആശംസ. കൂടാതെ മൂത്ത മകൻ ആദം അലിക്കൊപ്പം പിറന്നാൾ കേക്കിന് അരികിൽ ഇരിക്കുന്ന സമയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

2013-ലാണ് ആസിഫും സമ മസ്‌റീനും വിവാഹിതരായത്. ഇക്കഴിഞ്ഞ മെയ് 26-നാണ് ഇരുവരും ഏഴാം വിവാഹ വാർഷികം ആഘോഷിച്ചത്. ആദം അലിയാണ് ആസിഫ്-സമ ദമ്പതികളുടെ മൂത്തമകന്‍.2017 ജൂൺ രണ്ടിനാണ് ഹയയുടെ ജനനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com