ഈ പ്രായത്തിലും അസാധ്യമെയ് വഴക്കം!, നടി പ്രഗതിയുടെ ഹിപ്ഹോപ് വിഡിയോ ഏറ്റെടുത്ത് ആരാധകർ 

തിനോടകം അരലക്ഷത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു
ഈ പ്രായത്തിലും അസാധ്യമെയ് വഴക്കം!, നടി പ്രഗതിയുടെ ഹിപ്ഹോപ് വിഡിയോ ഏറ്റെടുത്ത് ആരാധകർ 

വിജയ്ചിത്രം മാസ്റ്ററിലെ വാത്തി കമിങ്ങിനു തകർപ്പൻ നൃത്തച്ചുവടുകളുമായെത്തിയ നാൽപ്പത്തിനാലുകാരിയായ നടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരെ നേടിയിരുന്നു. ഇപ്പോഴിതാ അതേ നടിയുടെ ഹിപ്‌ഹോപ് പരീക്ഷണമാണ് വീണ്ടും ഹിറ്റായിരിക്കുന്നത്. നടി പ്രഗതിയാണ് ഈ വിഡിയോകളിലെ താരം. 

'അത്ര മോശം ശ്രമമല്ല' എന്നതിനാലാണ് താൻ വിഡിയോ പങ്കുവയ്ക്കുന്നത് എന്ന് കുറിച്ചാണ് ഹിപ്ഹോപ് വിഡിയോ താരം ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒട്ടും മോശമല്ലെന്നും ഇനിയും പരിശ്രമിക്കൂ എന്നുമൊക്കെയാണ് നടിയോട് ആരാധകർക്ക് പറയാനുള്ളത്. ഈ പ്രായത്തിലും താരത്തിന്റെ അസാധ്യമെയ് വഴക്കത്തെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സിലെത്തുന്നവർ. ഇതിനോടകം അരലക്ഷത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു. 

തൊണ്ണൂറുകളിലെ തമിഴ്-തെലുങ്ക് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു പ്രഗതി. 1994ൽ കെ ഭാഗ്യരാജ് ഒരുക്കിയ വീട്ടില വിശേഷങ്ക എന്ന സിനിമയിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. കീർത്തനം, മഴമേഘപ്രാവുകൾ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. നടി ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. 

 
 
 
 
 
 
 
 
 
 
 
 
 

Not a bad try

A post shared by Pragathi Mahavadi (@pragstrong) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com