നടി അംബികയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ്; വെളിപ്പെടുത്തി നടി

അക്കൗണ്ട് റിപ്പോർട്ട് ചെയ്യേണ്ടതെങ്ങനെയെന്ന് ചോദിച്ച അംബികയ്ക്ക് ചിലർ സ്ക്രീൻഷോട്ടുകളിലൂടെ ഇത് വിവരിക്കുന്നുമുണ്ട്
നടി അംബികയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ്; വെളിപ്പെടുത്തി നടി

മൂ​ഹമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകൾ സിനിമാതാരങ്ങൾക്ക് വീണ്ടും തലവേദനയാകുന്നു. പഴയകാല നടി അംബിക‌യാണ് ഇപ്പോൾ ഇക്കാര്യത്തിൽ‌ പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. തന്റെ പേരിലുള്ള വ്യാജ പ്ര‌ൊഫൈലിന്റെ ചിത്രം പങ്കുവച്ച് നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

വ്യാജ പ്രൊഫൈൽ പങ്കുവച്ച അംബിക അത് താനല്ലെന്നും ആരും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കുറിച്ചു. നടിക്ക് പിന്തുണയുമായി നിരവധിപ്പേരാണ് കമന്റുകൾ കുറിച്ചത്. അക്കൗണ്ട് റിപ്പോർട്ട് ചെയ്യണമെന്നാണ് ഇവർ ഉപദേശിക്കുന്നത്. റിപ്പോർട്ട് ചെയ്യേണ്ടതെങ്ങനെയെന്ന് ചോദിച്ച അംബികയ്ക്ക് ചിലർ സ്ക്രീൻഷോട്ടുകളിലൂടെ ഇത് വിവരിക്കുന്നുമുണ്ട്. 

വ്യാജന്മാരിൽ നിന്ന് രക്ഷപെടാനാണ് വേരിഫൈഡ് അക്കൗണ്ടുകൾ ഫേസ്ബ‌ുക്ക് അവതരിപ്പിച്ചത്. സെലിബ്രിറ്റികൾക്കും മറ്റ് പ്രമുഖർക്കും ഇത് ഏറെ ​ഗുണകരമാകുകയും ചെയ്തു. എന്നാൽ അക്കൗണ്ടുകൾ വേരിഫൈയിഡ് ആക്കാൻ സാധിക്കാത്തവർക്ക് വ്യാജന്മാരുടെ ശല്യം തുടർന്നുകൊണ്ടിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com