നടി മിയ വിവാഹിതയാകുന്നു, നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ 

ബി​സി​ന​സു​കാ​ര​നാ​യ അ​ശ്വി​ൻ ഫി​ലി​പ്പാ​ണ് വ​ര​ൻ
നടി മിയ വിവാഹിതയാകുന്നു, നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ 

ടി മി​യ ജോ​ർ​ജ് വി​വാ​ഹി​ത​യാ​കു​ന്നു. ബി​സി​ന​സു​കാ​ര​നാ​യ അ​ശ്വി​ൻ ഫി​ലി​പ്പാ​ണ് വ​ര​ൻ. കോ​ട്ട​യം സ്വ​ദേ​ശി​യാണ് അശ്വിൻ. ഇരുവരുടെയും വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു. വിവാഹം സെ​പ്റ്റം​ബ​റി​ർ നടക്കുമെന്നാണ് സൂചന. എന്നാൽ ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം നടിയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. 

അ​ൽ​ഫോ​ൻ​സാ​മ്മ ടെ​ലി​ഫി​ലി​മി​ലൂടെയും ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ലൂ​ടെയും പ്രേക്ഷകശ്രദ്ധ നേടിയ മിയ രാ​ജ​സേ​ന​ൻ സം​വി​ധാ​നം ചെ​യ്ത ഒ​രു സ്മോൾ ഫാ​മി​ലി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്.  ചേ​ട്ടാ​യീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ​ ആദ്യമായി നായികയായി. ഡോക്ടർ ലവ്, റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്, അനാർക്കലി, പാവാട, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

പാ​ലാ ഏ​ഴാ​ച്ചേ​രി സ്വ​ദേ​ശി ജോ​ർ​ജി​ൻറെ​യും മി​നി​യു​ടെ​യും മ​ക​ളാ​ണ് മി​യ. പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ നി​ന്നു ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ഡി​ഗ്രി​യും, സെ​ൻറ് തോ​മ​സ് കോ​ള​ജി​ൽ നി​ന്നു മാ​സ്റ്റ​ർ ഡി​ഗ്രി​യു​മെ​ടു​ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com