നവീനോട് ചേർന്നു നിന്ന് കാഴ്ചകൾ കണ്ട് ഭാവന; മഴക്കാലത്തെ വരവേ‌റ്റ് താരം

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം മഴയോടും ജൂണിനോടും നവീനോടുമുള്ള പ്രണയം പങ്കുവെച്ചത്
നവീനോട് ചേർന്നു നിന്ന് കാഴ്ചകൾ കണ്ട് ഭാവന; മഴക്കാലത്തെ വരവേ‌റ്റ് താരം

ർത്താവ് നവീനൊപ്പമുള്ള പ്രണയവിശേഷങ്ങൾ പങ്കുവെച്ചാണ് നടി ഭാവന ജൂൺ മാസത്തെ സ്വീകരിച്ചത്. മഴക്കാലം ആരംഭിക്കുന്ന ജൂൺ  തന്റെ ഇഷ്ട മാസമാണെന്നാണ് താരം പറയുന്നത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം മഴയോടും ജൂണിനോടും നവീനോടുമുള്ള പ്രണയം പങ്കുവെച്ചത്. നവീനൊപ്പമുള്ള മനോഹര ചിത്രങ്ങൾക്കൊപ്പമായിരുന്നു പോസ്റ്റ്.

ഹലോ ജൂൺ എന്ന അടിക്കുറിപ്പിലാണ് നവീനൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചത്. ഞങ്ങളുടെ ഇഷ്ടമാസം, എന്നെന്നും എന്റേത്, എന്റെ ജീവിതത്തിലെ പ്രണയം എന്നീ ഹാഷ്ടാ​ഗും അതിനൊപ്പം ചേർത്തിട്ടുണ്ട. നടൻ രജിത്ത് മേനോനും ​ഗായിക ജ്യോത്സന ഉൾപ്പടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചില ആരാധകർക്ക് താരം മറുപടിയും നൽകുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon Naveen (@bhavzmenon) on

ലോക്ക്ഡൗണിൽ ഭർത്താവിനൊപ്പം ബാം​ഗ്ലൂരിലായിരുന്ന താരം അടുത്തിടെയാണ് തൃശൂരിലെ വീട്ടിൽ മടങ്ങിയെത്തിയത്. ഇപ്പോൾ വീട്ടിൽ ക്വാറന്റീനിലാണ് താരം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു നവീന്‍. 2018 ജനുവരി 22 ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ചാണ് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com