ഈ നാല് ചേരുവകൾ ഉണ്ടോ? മുഖം മിനുസമുള്ളതാക്കാൻ കരീനയുടെ ഫേയ്സ്പാക്ക് 

മുഖം വൃത്തിയുള്ളതും മിനുസമുള്ളതുമാക്കാൻ ഇത് സഹായിക്കുമെന്നാണ് കരീന പറയുന്നത്
ഈ നാല് ചേരുവകൾ ഉണ്ടോ? മുഖം മിനുസമുള്ളതാക്കാൻ കരീനയുടെ ഫേയ്സ്പാക്ക് 

ലോക്ക്ഡൗൺ തുടങ്ങിയതുമുതൽ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുകയായിരുന്നു സിനിമാതാരങ്ങൾ വീട്ടുവിശേഷങ്ങളും പാചക പരീക്ഷണങ്ങളും വർക്കൗട്ട് വിഡിയോയും ബ്യൂട്ടി ടിപ്സും ഒക്കെയായാണ് ഇവരിൽ പലരും ആരാധകർക്ക് മുന്നിലെത്തുന്നത്. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ബ്യൂട്ടി ടിപ്സ് പല നടിമാരും ഇതിനോടകം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി കരീന കപൂറും ഇത്തരത്തിലൊന്ന് ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. 

 താൻ ഉപയോഗിക്കുന്ന ഫെയ്സ്പാക്ക് ആണ് നടി പരിചയപ്പെടുത്തിയിരിക്കുന്നത്. ടെലിവിഷൻ താരമായ നിഷ സരീൻ ആണ് തനിക്ക് ഇത് നിർദേശിച്ചതെന്നും നടി പറയുന്നു. രണ്ട് സ്പൂൺ ചന്ദനം, രണ്ടു തുള്ളി വിറ്റാമിൻ ഇ, ഒരു നുള്ള് മഞ്ഞൾ എന്നിവ പാലിൽ ചാലിച്ചാണ് ഈ പാക്ക് ഉണ്ടാക്കുന്നത്. ഇത് 20 മിനിറ്റു നേരം മുഖത്ത് ഇട്ടതിന് ശേഷം വൃത്തിയായി കഴുകി നീക്കണം. മുഖം വൃത്തിയുള്ളതും മിനുസമുള്ളതുമാക്കാൻ ഇത് സഹായിക്കുമെന്നാണ് കരീന പറയുന്നത്. 

ഫെയ്സ്പാക്ക് ഇട്ടു നിൽക്കുന്ന ചിത്രവും കരീന പങ്കുവച്ചിട്ടുണ്ട്. മികച്ച ഫെയ്സ്പാക് നിർദേശിച്ചതിന് നിഷയോട് നന്ദി പറയാനും താരം മറന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com