ബിരിയാണിയും കപ്പയും മുതല്‍ കരിക്ക് പായസം വരെ, ഭക്ഷണം വിറ്റ് വാങ്ങിയത് എട്ട് ടിവി; ഓണ്‍ലൈന്‍ ക്ലാസിന് സഹായവുമായി പൂര്‍ണിമയുടെ മക്കളും കൂട്ടരും 

ബിരിയാണി, ബട്ടര്‍ ചിക്കന്‍, കപ്പ മീന്‍ കറി, ചിക്കന്‍ ഫ്രൈ, സാൻഡ്‍‍വിച്ച്, ഡോനട്ട്, കപ്പ് കേക്ക് എന്നിങ്ങനെ നീളുന്നതായിരുന്നു മെനു
ബിരിയാണിയും കപ്പയും മുതല്‍ കരിക്ക് പായസം വരെ, ഭക്ഷണം വിറ്റ് വാങ്ങിയത് എട്ട് ടിവി; ഓണ്‍ലൈന്‍ ക്ലാസിന് സഹായവുമായി പൂര്‍ണിമയുടെ മക്കളും കൂട്ടരും 

കോവിഡ് വ്യാപനത്തെതുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയതോടെ ടിവിയോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാതെ നിരവധി കുട്ടികളാണ് വലയുന്നത്. ഈ സാഹചര്യത്തില്‍ സഹായവുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമാതാരങ്ങളടക്കം പലരും ഇക്കാര്യത്തില്‍ മാതൃക കാണിക്കുകയുണ്ടായി. മഞ്ജു വാര്യരും ടൊവിനോയുമടക്കമുള്ള താരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാലിപ്പോള്‍ വ്യത്യസ്തമായ ഒരു വഴിയിലൂടെ കൂട്ടുകാരെ സഹായിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത്-പൂര്‍ണിമ താരദമ്പതിമാരുടെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും കൂട്ടരും. 

ഇവര്‍ താമസിക്കുന്ന ഫഌറ്റിലെ കുട്ടികള്‍ ഒന്നുചേര്‍ന്ന് ഭക്ഷണം ഉണ്ടാക്കി നല്‍കിയാണ് സഹായത്തിനുള്ള പണം സ്വരൂപിച്ചത്. പാചകത്തില്‍ മിടുക്കരായ ഇവര്‍ ഒന്നിച്ച് തങ്ങള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന ഭക്ഷണവിഭവങ്ങളുടെ പട്ടിക തയ്യാറാക്കി. ഫഌറ്റിലെ ഓരോ വീട്ടിലും കയറിയിറങ്ങിയ ഇവര്‍ ഓര്‍ഡറുകള്‍ ശേഖരിക്കുകയായിരുന്നു. ബിരിയാണി, ബട്ടര്‍ ചിക്കന്‍, കപ്പ മീന്‍ കറി, ചിക്കന്‍ ഫ്രൈ, സാൻഡ്‍‍വിച്ച്, ഡോനട്ട്, കപ്പ് കേക്ക് എന്നിങ്ങനെ നീളുന്നതായിരുന്നു ഇവരുടെ മെനു. 

63 ബിരിയാണി, 20 ബട്ടര്‍ ചിക്കന്‍, 51 ചപ്പാത്തി, 36 സാൻഡ്‍‍വിച്ച്, 89 നൂഡില്‍ ബോള്‍, 48 കപ്പ് കേക്ക്, 72 ഡോനട്ട് എന്നിങ്ങനെ നീളുന്നതായിരുന്നു കുട്ടികൂട്ടത്തിന് ലഭിച്ച ഓര്‍ഡര്‍. ഒരുമയോടെയും വളരെ പ്രൊഫഷണലായുമാണ് ഇവര്‍ തങ്ങള്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കിയതെന്ന് പൂര്‍ണിമ കുറിക്കുന്നു. ഇതില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ഫ്‌ളാറ്റിന് അടുത്തുള്ള കുട്ടികള്‍ക്കായി എട്ട് ടിവികള്‍ വാങ്ങുകയായിരുന്നു കുട്ടികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com