ചിരഞ്ജീവിയുടെ വിയോ​ഗത്തിൽ തകർന്ന് മേഘ്ന രാജ്; നടി മൂന്ന് മാസം ​ഗർഭിണി

നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്
ചിരഞ്ജീവിയുടെ വിയോ​ഗത്തിൽ തകർന്ന് മേഘ്ന രാജ്; നടി മൂന്ന് മാസം ​ഗർഭിണി

സിനിമാപ്രേമികൾക്കും താരങ്ങൾക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയതാണ് നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗ വാർത്ത. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. ഭർത്താവിന്റെ മരണത്തിൽ ആകെ തകർന്നിരിക്കുകയാണ് നടി മേഘ്ന രാജ്. ഇരുവരും ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുങ്ങുന്നതിനിടെ നടന്റെ വിയോ​ഗം കുടുംബത്തെയാകെ ഉലച്ചിരിക്കുകയാണ്. മേഘ്ന മൂന്ന് മാസം ​ഗർഭിണിയാണ്.

രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്നയും ജീവിതത്തിൽ ഒന്നിക്കുന്നത്. 2018ലായിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ച് ക്രിസ്ത്യൻ ആചാരപ്രകാരവും മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വച്ചും വിവാഹച്ചടങ്ങുകൾ നടന്നു. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് ദിവസങ്ങൾക്ക് ശേഷമാണ് താരത്തിൻ്റെ വിയോഗം.

തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മേഘ്‌നാ രാജ്. ചിരഞ്ജീവി സർജയുമായുള്ള വിവാഹത്തിനു ശേഷം കന്നഡ സിനിമകളിൽ മാത്രമാണ് നടി പ്രത്യക്ഷപ്പെട്ടത്. യക്ഷിയും ഞാനുമെന്ന വിനയൻ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ മേഘ്ന ബ്യൂട്ടിഫുൾ എന്ന സിനിമയിൽ ഏറെ ശ്രദ്ധേയമായ വേഷത്തിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com