ഞങ്ങൾ എന്നും ഒരേ പോലെ, നോവായി ചിരഞ്ജീവി സർജയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്

പുതിയ അതിഥിയെ കാത്തിരിക്കുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ
ഞങ്ങൾ എന്നും ഒരേ പോലെ, നോവായി ചിരഞ്ജീവി സർജയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം തെന്നിന്ത്യൻ ‌സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയെ നോവിക്കുന്നത് ചിരഞ്ജീവി അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ്. തന്റെ സഹോദരങ്ങൾക്കൊപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരുന്നത്.

ബാല്യകാലത്തിലേയും ഇപ്പോഴത്തേയും ചിത്രങ്ങൾ ചേർത്തുവെച്ചുകൊണ്ടുള്ളതായിരുന്നു ചിത്രം. "അന്നും ഇന്നും ഞങ്ങൾ ഇപ്പോഴും ഒരേപോലെ... നിങ്ങൾ എന്തു പറയുന്നു"? താരം കുറിച്ചു. രണ്ട് ദിവസം മുൻപായിരുന്നു താരം ഇത് പോസ്റ്റ് ചെയ്തത്. ഭാര്യയും നടിയുമായ മേഘ്ന രാജിനൊപ്പവും കുടുംബത്തിനുമൊപ്പവുമുള്ള ചിത്രവും സർജ പങ്കുവെച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Then and now.. we r still the same... what say guys..??

A post shared by Chirranjeevi Sarja (@chirusarja) on

പുതിയ അതിഥിയെ കാത്തിരിക്കുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. മൂന്ന് മാസം ​ഗർഭിണിയാണ് മേഘ്ന.  നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.

രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്നയും ജീവിതത്തിൽ ഒന്നിക്കുന്നത്. 2018ലായിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ച് ക്രിസ്ത്യൻ ആചാരപ്രകാരവും മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വച്ചും വിവാഹച്ചടങ്ങുകൾ നടന്നു. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് ദിവസങ്ങൾക്ക് ശേഷമാണ് താരത്തിൻ്റെ വിയോഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com