കടൽക്കരയിൽ മുണ്ടുടുത്ത് ശ്രിന്ദ; പാപ്പന്റെ മുണ്ടും അടിച്ചുമാറ്റിയോ എന്ന് ആരാധകർ

ഷാജിപാപ്പന്റെ മുണ്ട് അടിച്ചുമാറ്റിയാണോ ശ്രിന്ദ ധരിച്ചിരിക്കുന്നത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്
കടൽക്കരയിൽ മുണ്ടുടുത്ത് ശ്രിന്ദ; പാപ്പന്റെ മുണ്ടും അടിച്ചുമാറ്റിയോ എന്ന് ആരാധകർ

മുണ്ടുടുത്ത നടി ശ്രിന്ദയുടെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കടൽക്കരയിൽ നിൽക്കുകയാണ് ചിത്രത്തിൽ ശ്രിന്ദ. ലോക സമുദ്ര ദിനത്തെ കുറിച്ചുള്ള പോസ്റ്റിലാണ് താരം ചിത്രം പങ്കുവച്ചത്.

ചുവന്ന നിറത്തിലുള്ള മുണ്ടും ഗ്രേ ടീഷർട്ടുമാണ് താരത്തിന്റെ വേഷം. ശ്രിന്ദ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഈ ചിത്രത്തെക്കുറിച്ച് രസകരമായ കണ്ടെത്തലുമായാണ് ആരാധകർ കമന്റുകൾ കുറിക്കുന്നത്. ഷാജിപാപ്പന്റെ മുണ്ട് അടിച്ചുമാറ്റിയാണോ ശ്രിന്ദ ധരിച്ചിരിക്കുന്നത് എന്നാണ് കൂടുതൽ പേർക്കും അറിയേണ്ടത്.

ആട് ഒരു ഭീകരജീവിയിലൂടെ വൈറലായതാണ് ചുവന്ന മുണ്ട്. ചിത്രത്തിൽ ശ്രിന്ദ അവതരിപ്പിച്ച കഥാപാത്രം ഷാജി പാപ്പന്റെ മാലയും എടുത്തു കൊണ്ട് പോകുന്നുണ്ട്. അക്കൂട്ടത്തിൽ പാപ്പന്റെ മുണ്ടും എടുത്തോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com