തൊടുപുഴക്കാരി 'ഐശ്വര്യ റായിയെ' ഇനി സിനിമയിൽ കാണാം; പിക്കാസോയിൽ അമൃത നായിക

ചിത്രത്തിന്റെ ഹൈപ്പർ ലാപ്‌സ് പോസ്റ്ററും കാസ്റ്റിംഗ് ടീസറുമെല്ലാം നേരത്തെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു
തൊടുപുഴക്കാരി 'ഐശ്വര്യ റായിയെ' ഇനി സിനിമയിൽ കാണാം; പിക്കാസോയിൽ അമൃത നായിക

'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന സിനിമയിലെ ഡയലോഗുമായി ഐശ്വര്യ റായിയുടെ ഒരു അപര സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഐശ്വര്യ റായിയെ പോലുണ്ട് എന്നല്ല ചിലപ്പോൾ ഐശ്വര്യ റായ് തന്നെയാണോ എന്നും സംശയം തോന്നും. വെള്ളാരംകണ്ണുള്ള ആ സുന്ദരിയെ തിരക്കിയിവർ ചെന്നെത്തിയത് തൊടുപുഴ കോലാനി സ്വദേശിനി അമൃത സാജുവിന്റെ അടുത്തും.

ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ അമൃത സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി നിൽക്കുകയാണ്.  സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന പിക്കാസോ എന്ന ചിത്രത്തിലാണ് അമൃത അഭിനയിക്കുക. ചിത്രത്തിന്റെ ഹൈപ്പർ ലാപ്‌സ് പോസ്റ്ററും കാസ്റ്റിംഗ് ടീസറുമെല്ലാം നേരത്തെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

'നീങ്ക ഇരുപ്പിങ്കേ.. നിജമാ സൊല്ലുങ്കേ.. നാൻ അവരെ താൻ കല്യാണം പണ്ണിക്കണുമാ..', രാജീവ് മേനോൻ സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് മമ്മൂട്ടിയോടു പറയുന്ന ഡയലോ​ഗ് പറഞ്ഞാണ് അമൃത ടിക്ക്ടോക്കിൽ നിറഞ്ഞത്. ലോക സുന്ദരിയുമായി മുഖ സാദൃശ്യമെന്നു കമന്റുകളെത്തിയതോടെ വിഡിയോ വൈറലായി. ദേശീയ മാധ്യമങ്ങളടക്കം അമൃതയുടെ പ്രകടനം വാർത്തയാക്കുകയും ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 

Ithaana viswavikhyathamaya viral video#aiswaryarai #mammookka

A post shared by Ammuzz (@ammuzz_amrutha) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com